മാള: ടിപ്പർ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പ്രവീണും (കണ്ണൻ) കൂട്ടാളി അമലും റിമാൻഡിൽ. എതിർദിശയിൽ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ ടിപ്പർ ലോറി മാറ്റിയതുമായി ബന്ധപ്പെട്ട വൈരാഗ്യത്താൽ 13ന് രാവിലെ 7.45ന് ടിപ്പർ ലോറി തടഞ്ഞ് ഡ്രൈവർ പുത്തൻചിറ കണ്ണിക്കുളങ്ങര സ്വദേശി ഷഫീഖിനെ (55) ആക്രമിച്ച കേസിലാണ് അറസ്റ്റ്. പുല്ലൂറ്റ് നാരായണമംഗലം മുല്ലശ്ശേരി വീട്ടിൽ പ്രവീൺ (43), നാരായണമംഗലം പാച്ചേരി വീട്ടിൽ അമൽ (28) എന്നിവരെയാണ് മാള പൊലീസ് പിടികൂടിയത്. പ്രവീൺ മാള, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒമ്പത് ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അമൽ മദ്യലഹരിയിൽ അപകടകരമായി വാഹനം ഓടിച്ച കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |