പത്തനംതിട്ട: ആരോഗ്യ മന്ത്രിയുടെ പി എ അഖിൽ മാത്യൂ നിയമനത്തിനായി കോഴ കൈപ്പറ്റി എന്നാരോപണത്തിൽ എതിർവാദവുമായി വീണാ ജോർജിന്റെ പത്തനംതിട്ട ഓഫീസ് സെക്രട്ടറി തോമസ് ചാക്കോ. തലസ്ഥാനത്തെത്തിയ. പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റി എന്ന് ആരോപിക്കപ്പെടുന്ന അഖിൽ മാത്യു, അന്നേദിവസം പത്തനംതിട്ടയിൽ ഉണ്ടായിരുന്നു എന്നാണ് തോമസ് ചാക്കോ അറിയിക്കുന്നത്. സംഭവ ദിവസം അഖിൽ മാത്യു പത്തനംതിട്ടയിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന വീഡിയോ ദൃശ്യമാണ് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നത്.
ഏപ്രിൽ 10ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസിലെത്തി അഖിൽ മാത്യുവിനെ കണ്ട് മുൻകൂട്ടി ആവശ്യപ്പെട്ട ഒരുലക്ഷം രൂപ നൽകിയെന്നാണ് മലപ്പുറത്തെ റിട്ട. അദ്ധ്യാപകൻ കാവിൽ അതികാരംകുന്നത്ത് ഹരിദാസന്റെ ആക്ഷേപം. ആയുഷ് വകുപ്പിലെ മെഡിക്കൽ ഓഫീസർ നിയമനത്തിനായിരുന്നു കൈക്കൂലി. പത്തനംതിട്ട സി.ഐ.ടിയു ജില്ലാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി അഖിൽ സജീവായിരുന്നു ഇടനിലക്കാരൻ. ഒന്നേമുക്കാൽ ലക്ഷം കൈപ്പറ്റിയെന്നും പതിനഞ്ചു ലക്ഷമാണ് ചോദിച്ചതെന്നും പരാതിക്കാരൻ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ അന്നേ ദിവസം വൈകുന്നേരം 3.30-ന് അഖിൽ മാത്യു പത്തനംതിട്ടയിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതായാണ് വീഡിയോ ദൃശ്യം വ്യക്തമാക്കുന്നത്. മന്ത്രി വീണാ ജോർജും ചടങ്ങിനെത്തിയിരുന്നു. ഉച്ചയ്ക്ക് 2.30-ന് തലസ്ഥാനത്ത് കൈക്കൂലി കൈപ്പറ്റിയതായി ആരോപിക്കപ്പെടുന്ന അഖിൽ മാത്യു, 3.30-ന് പത്തനതിട്ടയിലെ വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിലെ പ്രായോഗികതയാണ് നിലവിൽ ചോദ്യം ചെയ്യപ്പെടുന്നത്.
അതേസമയം വീഡിയോ ദൃശ്യത്തിന്റെ ആധികാരികത അടക്കമുള്ള കാര്യങ്ങളിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. അഖിൽ മാത്യുവിനെ സംഭവദിവസത്തിന് മുൻപ് നേരിട്ട് .കണ്ടിട്ടില്ലെന്നും അയാൾ തന്നെയാണോ പണം കൈപ്പറ്റിയത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും പരാതിക്കാരനായ ഹരിദാസൻ വീഡിയോ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |