തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക്സ് മീറ്റിൽ ആദ്യദിവസം മത്സരങ്ങൾ പൂർത്തിയായപ്പോൾ112.5 പോയിന്റ് നേടി എറണാകുളം ജില്ല മുന്നിൽ. 82 പോയിന്റ് നേടി കോട്ടയം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. 57.5 പോയിന്റ് നേടി തിരുവനന്തപുരം ജില്ലയാണ് മൂന്നാം സ്ഥാനത്ത്.
അഞ്ച് മീറ്റ് റെക്കാഡുകളാണ് ആദ്യദിനം പിറന്നത്. വനിതാവിഭാഗത്തിൽ 10,000 മീറ്റർ നടത്തത്തിൽ കോട്ടയത്തിന്റെ എം.എസ്. ശ്രുതി, ഡിസ്‌കസ് ത്രോയിൽ കാസർകോടിന്റെ സി.പി. തൗഫിറ, പുരുഷ വിഭാഗം 1500 മീറ്റർ ഓട്ടത്തിൽ എറണാകുളത്തെ അനന്തകൃഷ്ണൻ, ലോംഗ് ജമ്പിൽ കെ.എം. ശ്രീകാന്ത്, ഡിസ്‌കസ് ത്രോയിൽ കാസർകോട്ടെ കെ.സി. സിദ്ധാർഥ് എന്നിവരാണ് പുതിയ റെക്കാഡുകൾക്കുടമയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |