ന്യൂഡൽഹി: എല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. പരിപ്പിന് ക്വിന്റലിന് 425 രൂപ വർദ്ധിപ്പിച്ച് 6,425 രൂപയും റാപ് സീഡ്, കടുക് എന്നിവയ്ക്ക് ക്വിന്റലിന് 200 രൂപ വർദ്ധിച്ച് 5,650രൂപയുമാക്കി. ഗോതമ്പ്, ചെണ്ടൂരകം (സാഫ്‌ഫ്ളവർ) എന്നിവയ്‌ക്ക് ക്വിന്റലിന് 150 രൂപ വീതവും ബാർലിക്ക് ക്വിന്റലിന് 115 രൂപയും കടലയ്‌ക്ക് ക്വിന്റലിന് 105 രൂപയും വർദ്ധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |