കൊല്ലം : രാജ്യത്തിന് മാതൃകയായ കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ തൊഴിലാളി കൂട്ടായ്മ. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20ന് വൈകിട്ട് 5ന് സഹകരണ സംരക്ഷണ തൊഴിലാളി കൂട്ടായ്മ പുനലൂരിൽ സംഘടിപ്പിക്കും. പുനലൂർ ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നാളെ വൈകിട്ട് 5നാണ് ബഹുജന കൂട്ടായ്മ. സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പങ്കെടുക്കും. സഹകരണ മേഖലയെ സ്നേഹിക്കുന്ന ജീവനക്കാരും ബഹുജനങ്ങളും കൂട്ടായ്മയിൽ പങ്കെടുക്കണമെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബി.തുളസീധരകുറുപ്പും സെക്രട്ടറി എസ്.ജയമോഹനും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |