അയോദ്ധ്യ: നിർമ്മാണം ആരംഭിക്കാനിരിക്കുന്ന ബാബറി മസ്ജിദിന്റെ തറക്കല്ലിടൽ നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ച് അയോദ്ധ്യയിലെ മുസ്ലിങ്ങൾ.
ജനുവരി 22ന് അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2.77ഏക്കർ ഭൂമി രാമക്ഷേത്ര നിർമ്മാണത്തിനും ധനിപൂരിലെ അഞ്ച് ഏക്കർ ഭൂമി ബാബറി മസ്ജിദ് നിർമ്മാണത്തിനും വിട്ടുകൊടുക്കണമെന്നായിരുന്നു അയോദ്ധ്യ തർക്ക വിഷയത്തിൽ 2019ൽ പുറത്തു വന്ന സുപ്രീംകോടതി വിധി. ക്ഷേത്രനിർമ്മാണത്തിനായി ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചിരുന്നു. മസ്ജിദ് നിർമ്മാണിനായി ഇൻഡോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷനും സ്ഥാപിച്ചു. എന്നാൽ ഇൻഡോ ഇസ്ലാമിക് ഫൗണ്ടേഷൻ ഭാരവാഹികളെ മാറ്റണമെന്നാണ് നിലവിൽ മുസ്ലിങ്ങളുടെ ആവശ്യം. അയോദ്ധ്യയിൽ എത്തുന്നതിനൊപ്പം മസ്ജിദിന് തറക്കല്ലിടാൻ ഞങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ഇസ്‌മയിൽ അൻസാരി പറഞ്ഞു. പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുക്കാനായി ഇത് ലീഗിന്റെ ആഗ്രഹമാണെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |