SignIn
Kerala Kaumudi Online
Sunday, 01 September 2024 7.19 AM IST

ആർ ഡി എക്സിന് ശേഷം മഹിമ നമ്പ്യാർ നായികയാകുന്ന രത്തം ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു

Increase Font Size Decrease Font Size Print Page

f

ഓണക്കാലത്തിറങ്ങി സൂപ്പർഹിറ്റായ യുവതാര ചിത്രം ആർ.ഡി.എക്സിലെ നായിക മഹിമ നമ്പ്യാരുടെ തമിഴ് ചിത്രം രത്തം ഒ.ടി.ടിയിലേക്ക്. വിജയ് ആന്റണി നായകനായ ചിത്രം ആമസോൺ പ്രൈം വീഡിയോയിലാണ് സ്ട്രീമിംഗ് തുടങ്ങുന്നത്. നവംബർ‌ മൂന്നിന് പ്രദർശനം ആരംഭിക്കുക. സി.എസ്. അമുദൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം അമർനാഥാണ് നിർവഹിച്ചത്. കമൽ ബെഹ്റ, ലളിത ധനഞ്ജയൻ എന്നിവരോടൊപ്പം ബി. പ്രദീപും പങ്കജുമാണ് നിർമ്മാണം. രമ്യ നമ്പീശനും നന്ദിത ശ്വേതയുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്.

അതേസമയം ആർ.ഡി.എക്സിൽ മൂന്നു നായകൻമാരിലൊരാളായ ഷെയ്‌ൻ നിഗമിന്റെ നായികായായാണ് മഹിമ നമ്പ്യാരെത്തിയത്. വമ്പൻ റിലീസുകൾക്കൊപ്പം എത്തിയ ചിത്രം വൻവിജയമാണ് നേടിയത്. ഷെയ്ൻ നിഗത്തിനൊപ്പം നീരജ് മാധവും ആന്റണി വർഗീസും പ്രധാന വേഷങ്ങളിലെത്തി. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തത്. അൻപറിവ് സഹോദരങ്ങളുടെ സംഘട്ടനരംഗങ്ങളും ശ്രദ്ധ നേടിയിരുന്നു. ബാബു ആന്റണി, ലാൽ, മാലാ പാർവതി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RDX, RATHTHAM, MAHIMA NAMBIAR, VIJAY ANTONY, AMAZON PRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.