SignIn
Kerala Kaumudi Online
Saturday, 27 July 2024 12.42 PM IST

2024 ലെ നീറ്റ് പി.ജി, എം.ഡി.എസ് പരീക്ഷകൾ

p

നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് 2024 ലെ നീറ്റ് പി.ജി, നീറ്റ് എം.ഡി.എസ് പരീക്ഷാ കലണ്ടർ പുറത്തിറക്കി. നീറ്റ് ഡെന്റൽ പി.ജി 2024 ജനുവരി 20നും നീറ്റ് മെഡിക്കൽ പി.ജി മാർച്ച് 3നും നടക്കും. വിദേശ മെഡിക്കൽ സ്കൂളുകളിൽ നിന്നും പഠനം പൂർത്തിയാക്കിയവർക്കുള്ള എഫ്.എം.ജി.ഇ പരീക്ഷ 2023 ഡിസംബറിൽ നടക്കും. നീറ്റ് മെഡിക്കൽ പി.ജിക്ക് നാലു മാസത്തിൽ താഴെ ലഭിക്കും. ചിട്ടയോടെയുള്ള പഠനം വിജയം ഉറപ്പുവരുത്തും. നീറ്റ് പി.ജി ക്ക് 200 ഒബ്ജക്റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും.മൊത്തം 800 മാർക്കാണ്. നെഗറ്റീവ് മാർക്കിംഗ് രീതിയുണ്ട്. നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും.

ഗേറ്റ് കോച്ചിംഗിന് പ്രത്യേക പോർട്ടൽ

എൻജിനിയറിംഗ് ഉപരിപഠനത്തിനായി ഗേറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ മദ്രാസ്‌ ഐ.ഐ.ടി പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോം പുറത്തിറക്കി. കഴിഞ്ഞ 16 വർഷത്തെ ചോദ്യങ്ങളും സിലബസും ഉൾപ്പെടുന്ന പോർട്ടൽ എൻ.പി.ടി.എല്ലുമായി ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. രജിസ്ട്രേഷന് www.gate.ntptel.ac.in.

മോളിക്യൂലർ ബയോളജി മികച്ച ഉപരിപഠന മേഖല

അടുത്തകാലത്തായി സാദ്ധ്യതയുള്ള മേഖലയാണ് മോളിക്കുലാർ ബയോളജി. മെഡിസിൻ, വെറ്ററിനറി, കാർഷിക, ജീവശാസ്ത്ര ഗവേഷണ മേഖലകളിൽ മോളിക്കുലാർ ബയോളജിയുടെ സാദ്ധ്യതകൾ വളരെ കൂടുതലാണ്. മൈക്രോബയോളജി, മെഡിസിൻ, ഫിസിയോളജി, ഫാർമക്കോളജി, സൈറ്റോ ജനറ്റിക്‌സ്, ബയോകെമിസ്‌ട്രി, രോഗനിർണയം, പുത്തൻ മരുന്നുകളുടെ നിർമ്മാണം, ഫാർമക്കോ കൈനറ്റിക്സ്, ബയോകെമിസ്ട്രി, ബയോടെക്‌നോളജി,ജീനോമിക് എന്നിവ ചേർന്ന ഒരു സംയോജിത പഠന മേഖലയാണിത്.

മോളിക്യൂലർ ബയോളജിയിൽ താത്പര്യമുള്ളവർക്ക് ബിരുദ കോഴ്സുകൾ ഇന്ത്യയിൽ കുറവാണ്. ബിരുദാനന്തര, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ കോഴ്സുകളാണേറെയും. പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മോളിക്യൂലർ ബയോളജിയിൽ ബി.എസ്‌സി ബിരുദ പ്രോഗ്രാമിന് ചേരാം. ജീവശാസ്ത്രമേഖലയിലെ സുവോളജി,ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോമെഡിക്കൽ സയൻസ്, ഫിസിയോളജി, ഫോറൻസിക് സയൻസ്, വെറ്ററിനറി സയൻസ്, മെഡിസിൻ, ഡെന്റിസ്ട്രി, നഴ്സിംഗ് മുതലായ കോഴ്സുകൾ പഠിച്ചവർക്കും മോളിക്യൂലാർ ബയോളജിയിൽ രാജ്യത്തിനകത്തും വിദേശത്തും ബിരുദാനന്തര കോഴ്സുകൾക്ക് പഠിക്കാം. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലർ ബയോളജി, കേന്ദ്ര, സംസ്ഥാന, കൽപിത, ഡീംഡ് സർവകലാശാലകൾ, അസീം പ്രേംജി യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്, ട്രാൻസ്‌ഡിസിപ്ലിനറി യൂണിവേഴ്സിറ്റി, ബംഗളൂരു, ഐ.സി.എം.ആർ, ആയുഷ്, ഐ.സി.എ.ആർ, സി.എസ്.ഐ.ആർ, ഐ.വി.ആർ.ഐ, എൻ.ഡി.ആർ.ഐ സ്ഥാപനങ്ങൾ, അമൃത യൂണിവേഴ്സിറ്റി, മണിപ്പാൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഗവേഷണം നടത്താം. അമൃത യൂണിവേഴ്സിറ്റിയിൽ മോളിക്യൂലർ മെഡിസിൻ, നാനോ മെഡിസിൻ എന്നിവയിൽ ബി.എസ് സി പ്രോഗ്രാമുകളുണ്ട്. കോമൺ യൂണിവേഴ്‌സിറ്റി പ്രവേശനപരീക്ഷയെഴുതി മോളിക്യൂലർ ബിയോളജി ബിരുദ, ബിരുദാനന്തര കോഴ്സുകൾ ഇന്ത്യയിൽ പഠിക്കാം.

മോളികുലാർ ബയോളജിക്ക് വിദേശരാജ്യങ്ങളിൽ അമേരിക്ക, ഓസ്ട്രേലിയ, യു.കെ, നെതർലൻഡ്‌സ്‌, കനേഡിയൻ സർവകലാശാലകളിൽ മികച്ച അണ്ടർ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXAM CALANDER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.