SignIn
Kerala Kaumudi Online
Saturday, 27 July 2024 8.00 AM IST

''അയ്യങ്കാളിയോടും അദ്ദേഹത്തിന്റെ സംഘടനയോടും അനുഭാവപൂർവം പെരുമാറിയ ഒരു രാജവംശമാണ് തിരുവിതാംകൂറിലേത്, കമ്മ്യൂണിസ്റ്റുകാർ ചതിയിലൂടെ ആ നേട്ടങ്ങളെ സ്വന്തമാക്കി'': കുറിപ്പ്

kowdiar-palace

ക്ഷേത്രപ്രവേശന വിളംബര സ്‌മാരകത്തിന്റെ സമർപ്പണവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ നോട്ടീസ് വിവാദം സൃഷ്‌ടിച്ചിരുന്നു. ദേവസ്വം ബോർഡ് ആസ്ഥാനത്തെ ചടങ്ങിലേക്ക് ഭദ്രദീപം തെളിക്കാൻ നിശ്ചയിച്ചിരുന്നത് അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി,​ പൂയം തിരുനാൾ ഗൗരി പാർവതി ഭായി എന്നിവരെയാണ്. നോട്ടീസിലെ രാജ്ഞി,​ തമ്പുരാട്ടി പരാമർശങ്ങൾ വിവാദത്തിന് തിരികൊളുത്തിയതിനെ തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിലടക്കം രാജകുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രതികരണങ്ങൾ ഉയരുകയും, ഇരുവരും ചടങ്ങിൽ നിന്ന് പിൻവാങ്ങുകയും ചെയ്‌തിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള സാംസ്‌കാരിക വകുപ്പിനായിരുന്നു നോട്ടീസിന്റെ ചുമതല. വിവാദത്തിന്റെ പശ്ചാത്തലത്തിൽ സംസ്‌കാരിക വകുപ്പ് ഡയറക്‌ടർ ബി. മധുസൂദനൻ നായരെ തൽസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇപ്പോഴിതാ രാജകുടുംബത്തെ പിന്തുണച്ച് കൊണ്ട് സതീശ് എസ് പുലയർ എന്നയാൾ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

മഹാത്മാ അയ്യങ്കാളിയോടും അദ്ദേഹത്തിന്റെ സംഘടനയോടും അനുഭാവപൂർവം പെരുമാറിയ ഒരു രാജവംശമാണ് തിരുവിതാംകൂറിലേതെന്നും, അയ്യങ്കാളിയുടെ പോരാട്ടങ്ങൾക്ക് തിരുവിതാംകൂർ രാജാക്കന്മാരുടെ നിർലോഭമായ പിന്തുണയുണ്ടായിരുന്നുവെന്നും സതീശ് എസ് പുലയർ എഴുതുന്നു. കമ്മ്യൂണിസ്റ്റുകാർ ചതിയിലൂടെ ആ നേട്ടങ്ങളെ സ്വന്തമാക്കി. അയ്യങ്കാളിയുടെ ഓർമ്മകളെ നിലനിർത്തിയത് അദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് കേശവശാസ്ത്രികൾ സ്ഥാപിച്ച സ്മൃതിമണ്ഡപമാണ്‌. അത് അന്ന് തുറന്നു കൊടുത്തത് രാജാവാണ്. കൂടാതെ ഏക്കർ കണക്കിന് ഭൂമി മഹാത്മാ അയ്യങ്കാളിക്ക് അന്നത്തെ രാജകുടുംബം പതിച്ചു നൽകിയിരുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ പരാമർശിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം-

''മഹാത്മാ അയ്യങ്കാളിയോടും അദ്ദേഹത്തിന്റെ സംഘടനയോടും അനുഭാവപൂർവം പെരുമാറിയ ഒരു രാജവംശമാണ് തിരുവിതാംകൂറിലേത്!!!..........?

ലഭ്യമായ ഈ ഫോട്ടോ തന്നെ നോക്കുക ,

അതിലുള്ള ആളുകളുടെ വസ്ത്രധാരണരീതി തന്നെ വെളിവാക്കുന്നുണ്ട് മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ പുലയ സമുദായം നേടിയെടുത്ത പുരോഗതി . ഇന്ന് ആനുകൂല്യങ്ങളുടെ പിൻതുണയിൽ പോലും മാനസിക അടിമകളായി ജീവിക്കുന്നവർക്ക് അത് മനസിലാകണമെന്നില്ല .. ഒരു കാര്യം തീർച്ചയാണ് അന്ന് മഹാത്മാ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങൾക്ക് തിരുവിതാംകൂർ രാജാക്കന്മാരുടെ നിർലോഭമായ പിന്തുണയുണ്ടായിരുന്നു .. കമ്മ്യൂണിസ്റ്റുകാർ ചതിയിലൂടെ ആ നേട്ടങ്ങളെ സ്വന്തമാക്കി ചരിത്രത്തെ മൂടി വച്ച കാലത്തു മഹാത്മാ അയ്യങ്കാളിയുടെ ഓർമ്മകളെ നിലനിർത്തിയത് അദ്ദേഹത്തിന്റെ മകളുടെ ഭർത്താവു കേശവശാസ്ത്രികൾ സ്ഥാപിച്ച സ്മൃതിമണ്ഡപമാണ്‌ . അത് അന്ന് തുറന്നു കൊടുത്തതും രാജാവാണ് .., കൂടാതെ ഏക്കർ കണക്കിന് ഭൂമി മഹാത്മാ അയ്യങ്കാളിക്ക് അന്നത്തെ രാജകുടുംബം പതിച്ചു നൽകിയിരുന്നു .. അതൊക്കെ തന്നെ ജാതിയോ മതമോ നോക്കാതെ പാവപ്പെട്ടവർക്ക് ദാനം ചെയ്യുകയാണ് ' മഹാത്മാ ' ചെയ്തത് ......പറയാൻ ഒരു പാടുണ്ട് ,അതിനു തെളിവുകളുമുണ്ട് ..പറഞ്ഞു വന്നത് എന്തെന്നാൽ ഈ ദിവസങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് നേരെ നടക്കുന്ന സൈബർ -മാധ്യമ വേട്ടകളെ കുറിച്ചാണ് ,, കമ്മ്യൂണിസ്റ്റ് അടിമകൾക്കും -ജിഹാദി- മിഷനറി കൂട്ടുകെട്ടുകൾക്ക് അവരുടേതായ ലക്ഷ്യങ്ങളുണ്ടു പക്ഷെ അതിനൊപ്പം കൂവി ആർക്കുന്ന ദളിത് ടീമുകൾക്ക് മഹാത്മാ അയ്യങ്കാളിയെ നിങ്ങൾ ആദരിക്കുന്നുവെങ്കിൽ ഒഴിഞ്ഞു നിൽക്കുക -കാരണം അദ്ദേഹത്തിന്റെ പോരാട്ടങ്ങൾക്ക് പിന്തുണ നൽകിയ രാജവംശമാണത് ..കാലം ഇത്ര ആയിട്ടും ആ കാലത്തു കിട്ടിയ പരിഗണനയുടെ ചെറിയ ശതമാനം പോലും സമുദായത്തിന് കിട്ടിയിട്ടില്ല എന്നോർക്കുക ...

ഫോട്ടോ കടപ്പാട് -,മഹാത്മാ അയ്യങ്കാളിയുടെ മകളുടെ മകനായ ടി കെ അനിയന്റെ പുസ്തകത്തിൽ നിന്നും''.

മഹാത്മാ അയ്യങ്കാളിയോടും അദ്ദേഹത്തിന്റെ സംഘടനയോടും അനുഭാവപൂർവം പെരുമാറിയ ഒരു രാജവംശമാണ് ...

Posted by സതീഷ് എസ് പുലയർ on Monday, 13 November 2023

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAVANCORE ROYAL FAMILY, SATHEESH S PULAYAR, AYYANKALI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.