
വൈക്കം : സംസ്ഥാനത്തെ ചില ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ സഹകരണ മേഖലെയെ ആകെ തകർക്കാനുള്ള നിക്ഷിപ്ത താത്പര്യക്കാരെ തിരിച്ചറിയണമെന്ന് തോട്ടകം സർവീസ് സഹകരണ ബാങ്കിൽ സംഘടിപ്പിച്ച സഹകാരി സംഗമം അഭ്യർത്ഥിച്ചു. യോഗം വൈക്കം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. തോട്ടകം ബാങ്ക് പ്രസിഡന്റ് എം.ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.ദേവരാജൻ, എം.എസ്.ധന്യ, റോസി ബാബു, ഉദയപ്പൻ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എം.എസ്.രാമചന്ദ്രൻ, ജെ.പി.ഷാജി, ടി.ഗംഗാധരൻ നായർ, സെബാസ്റ്റ്യൻ ആന്റണി, കെ.രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |