പാമ്പാടി : അയ്യപ്പനും കോശിയും ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മീനടം കുറിയന്നൂർ വിനോദ് തോമസിനെ (47)
കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി കാളച്ചന്ത ഡ്രീം ലാൻഡ് ബാറിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ
ഇന്നലെ വൈകിട്ട് ആറിനാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് 12നാണ് വിനോദ് ബാറിലെത്തിയതെന്നു പൊലീസ് പറയുന്നു. നേരം വൈകിയിട്ടും കാറിനുള്ളിൽ നിന്ന് ഇറങ്ങാതെ വന്നതോടെ സുരക്ഷ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മീനടം ഉണക്കപ്ലാവിൽ തനിച്ചു താമസിക്കുകയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |