SignIn
Kerala Kaumudi Online
Saturday, 27 July 2024 1.39 PM IST

പ്രൊഫ.​ടി.ഉമ്മൻ നിര്യാതനായി

oommen

തിരുവനന്തപുരം: കോളേജ് ഒഫ് എൻജിനിയറിംഗ് (സി.ഇ.ടി)​ ആർക്കിടെക്ചർ വിഭാഗം മുൻ മേധാവി പോങ്ങുംമൂട് ശ്രീകൃഷ്ണ നഗർ ബി.എൻ -15ൽ പ്രൊഫ.ടി.ഉമ്മൻ (81)നിര്യാതനായി. കോട്ടയം അരീപ്പറമ്പ് മരോട്ടിപ്പുഴ കുടുംബാംഗമാണ്. ഭാര്യ: ശോശാമ്മ ഉമ്മൻ. മക്കൾ: ലയ ഉമ്മൻ (യു.എസ്)​,​ കുനു സാറാ ഉമ്മൻ (ആസ്ട്രേലിയ)​,​ തോമസ് ഉമ്മൻ (യു.എസ്)​.​ മരുമക്കൾ: റോയ് ജോസഫ് വർഗീസ് (യു.എസ്)​,​ ജോബി മാത്യൂ (ആസ്ട്രേലിയ)​.

1963ൽ കേരള യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എസ് സി ഫിസിക്സ് ആൻഡ് മാത്‌സിൽ ബിരുദവും 1968ൽ സി.ഇ.ടിയിൽ നിന്ന് ആർക്കിടെക്ചറൽ ബിരുദവും നേടി. 1971ൽ സി.ഇ.ടിയിൽ ലക്ചററും തുടർന്ന് അസിസ്റ്റന്റ് പ്രൊഫസറുമായി. 1974ൽ റൂർക്കി ഐ.ഐ.ടിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1980 മുതൽ 1990 വരെ സി.ഇ.ടിയിൽ ആർക്കിടെക്ചർ വിഭാഗം മേധാവിയായിരുന്നു. കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ ആദ്യ പ്രിൻസിപ്പൽ,​ ടെക്നിക്കൽ എഡ്യുക്കേഷൻ സീനിയർ ജോയിന്റ് ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു. തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്‌‌സ്വാനയിലെ ഡിപ്പാർട്ട്മെന്റ് ഒഫ് ആർക്കിടെക്ചർ ആൻഡ് ബിൽഡിംഗ് സർവീസസ് പ്രിൻസിപ്പൽ ആർക്കിടെക്ടായും ജോലി നോക്കി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്‌ട്സിന്റെ അദ്ധ്യാപർക്ക് നൽകുന്ന അച്‌വാൾ സ്വർണമെഡൽ ലഭിച്ചു. ശ്രീചിത്ര മെഡിക്കൽ സെന്റർ,​ എൽ.എൻ.സി.പി.ഇ മുതലായ നിരവധി കെട്ടിടങ്ങൾ രൂപകൽപന ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBITUARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.