കൊട്ടാരക്കര: കിഴക്കേത്തെരുവ് ഇരിങ്ങൂർ അമ്മണംകോട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം നടന്നു. ശ്രീകോവിലിന്റെ കതകു പൊളിച്ചും ഓഫീസിന്റെയും ഗേറ്റിന്റെയും പൂട്ടുപൊളിച്ചുമാണ് മോഷണം നടന്നത്. രാവിലെ ജീവനക്കാർ വന്ന് മുൻവശത്തെ ഗേറ്റ് തുറന്ന് അകത്തു കയറിയപ്പോഴാണ് ശ്രീകോവിലിന്റെ കതക് ഇളകി മാറി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ക്ഷേത്രം ശാന്തിക്കാരൻ വിഷ്ണു നമ്പൂതിരി, ഉപദേശക സമിതി പ്രസിഡന്റ് പങ്കജാക്ഷൻ പിള്ള എന്നിവർ അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ
എത്തി വിരളടയളം പരിശോധിച്ചു..
ശ്രീകോവിലിലിരുന്ന കാണിക്ക വഞ്ചി പുറത്തു കൊണ്ടുപോയി പൊട്ടിച്ച് പണം അപഹരിച്ചിട്ടുണ്ട്. കൂടാതെ ഓഫീസിൽ സൂക്ഷിച്ചിരുന്ന വഴിപാട് രസീത് എഴുതിയ പണവും മോഷ്ടാവ് കൊണ്ടുപോയിട്ടുണ്ട്. ശ്രീകോവിലിന്റെ കതകും കാണിക്ക വഞ്ചികളും ഉപയോഗിക്കാൻ കഴിയാത്ത വിധം നശിപ്പിച്ചിട്ടുണ്ട്. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ഗീതാകുമാരി, സബ് ഗ്രൂപ്പ് ഓഫീസർ, ഉപദേശക സമിതി സെക്രട്ടറി രാജേന്ദ്രൻപിള്ള,മുൻ പ്രസിഡന്റ് കെ. വിജയകുമാർ, കെ. രജ്ഞിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |