SignIn
Kerala Kaumudi Online
Saturday, 27 July 2024 1.56 PM IST

ഒരിക്കലും പ്രതീക്ഷിച്ചില്ല, വല്ലാത്ത സന്തോഷമെന്ന് ധന്യ; മകളുടെ വിവാഹത്തിന് മുല്ലപ്പൂവിന്റെ ഓർഡർ മാത്രമല്ല സുരേഷ് ഗോപി നൽകിയത്

suresh-gopi

ഗുരുവായൂർ: സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മുല്ലപ്പൂവ് എത്തിക്കുന്നത് ഗുരുവായൂർ വഴിയോരത്ത് കൈക്കുഞ്ഞിനെ മാറോട് ചേർത്ത് മുല്ലപ്പൂ കച്ചവടം നടത്തുന്ന ധന്യ. 300 മുഴം മുല്ലപ്പൂവിന്റെ ഓർഡറാണ് നൽകിയത്. തെച്ചിയുടെ ഓർഡറും നൽകി.

ഇന്നലെ ഗുരുവായൂരിലെത്തിയ സുരേഷ് ഗോപി ഗുരുവായൂർ ടൂറിസം ഫെസിലിറ്റേഷൻ സെന്റർ ഹാളിൽ നടന്ന കോഫി വിത്ത് എസ്.ജി വേദിയിലേക്ക് ധന്യയെ വിളിച്ചുവരുത്തുകയായിരുന്നു. ഭർത്താവ് സനീഷും കുഞ്ഞും കൂടെയുണ്ടായിരുന്നു.

ധന്യ കുട്ടിയുമായി മുല്ലപ്പൂവ് വിൽക്കുന്ന വീഡിയോ നേരത്തേ സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

ധന്യ കുഞ്ഞുമായി ക്ഷേത്രനടയിൽ നിൽക്കുന്നത് വേദനയുള്ള കാഴ്ചയാണെന്നും പക്ഷെ ,അത് അവർക്ക് ഒഴിവാക്കാൻ പറ്റില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഹൃദ്രോഗിയായ ഭർത്താവ് സനീഷിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനും കുടുംബം പോറ്റാനുമാണ് ധന്യ മുല്ലപ്പൂവ് കച്ചവടം നടത്തുന്നത്. വാടകയ്ക്ക് താമസിക്കുന്ന ധന്യയോടും കുടുംബത്തോടും ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരിക്കുകയാണ്. കുഞ്ഞിനെയും കൊണ്ട് എങ്ങോട്ടു പോകുമെന്നറിയാതെ പ്രതിസന്ധിയിലാണ് ഈ കുടുംബം.

''കുറെക്കാലമായി സാറിനെ കാണണം, സാറിനോട് വിഷമങ്ങളൊക്കെ പറയണം എന്ന് വിചാരിച്ചിരുന്നു. പക്ഷേ നടന്നില്ല. ഇപ്പോൾ സാറായി ഇങ്ങോട്ട് വന്ന് ഞങ്ങളെ കണ്ടു. ഇങ്ങനെയുള്ള ഒരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചില്ല. വല്ലാത്ത സന്തോഷം''- ധന്യ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESHGOPI, DAUGHTER MARRIAGE, JASMINE, DHANYA, FLOWER MERCHANT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.