വിശാഖപട്ടണം: ഞായറാഴ്ച അർദ്ധരാത്രി വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടിത്തത്തിൽ പിന്നിൽ യൂട്ട്യൂബർമാർ തമ്മിലുള്ള തർക്കമെന്ന് സൂചന. തീപിടിത്തത്തിൽ 40 മത്സ്യബന്ധന ബോട്ടുകളാണ് നശിച്ചത്. മത്സ്യബന്ധനം നടത്തുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന ഒരു യുവ യൂട്യൂബർക്കെതിരെ മറ്റു യൂട്യൂബർമാർക്കുള്ള പടലപ്പിണക്കമാണ് ഹാർബറിലെ തീപിടിത്തത്തിന്റെ കാരണമെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കൂടുതൽ വ്യക്തതക്കായി യുവാവിനെ ഇപ്പോൾ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറയുന്നു. പണത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ യൂട്യൂബർ ചിലരുമായി പ്രശ്നമുണ്ടാക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇയാളുടെ ഒരു ബോട്ടിന് എതിരാളികൾ തീയിട്ടതാകാനാണ് സാദ്ധ്യതയെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രിയാണ് ഹാർബറിനെ നടക്കുയ സംഭവമുണ്ടാത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാളികളും നാട്ടുകാരും ജെട്ടിയിലെ മറ്റ് ബോട്ടുകളിലേക്ക് തീ പടരാതിരിക്കാൻ കത്തിയ ബോട്ട് വെട്ടിമാറ്റിയെങ്കിലും വിജയിച്ചില്ല. തീപടർന്ന് പിടിക്കുകയും 40 ബോട്ടുകൾ കത്തിനശിക്കുകയും ചെയ്തു. ഭൂരിഭാഗം ബോട്ടുകളിലും ടാങ്കുകൾ നിറയെ ഡീസൽ നിറച്ചതും പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളായിരുന്നു. ഇതാണ് തീ വ്യാപിക്കാൻ കാരണം. ഇന്ത്യൻ നാവികസേനയെ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തിയാണ് തീയണച്ചത്. ഓരോ ബോട്ടിനും 15 ലക്ഷം രൂപ വിലവരും. മൊത്തം നാശനഷ്ടം ഏകദേശം 5 കോടി രൂപ വരുമെന്നും പറയുന്നു. ബോട്ടുകൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ലാത്ത മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |