വിവാഹവും അതിനുശേഷമുളള നിമിഷങ്ങളും ദമ്പതികളെ സംബന്ധിച്ചടത്തോളം ജീവിതത്തിൽ എക്കാലവും ഓർത്തുവയ്ക്കാനുളളവയാണ്. ഇപ്പോഴിതാ വിവാഹം നടന്ന രാത്രിയിൽ യുവാവും യുവതിയും ചെയ്ത കാര്യമാണ് സോഷ്യൽ മീഡിയയൽ തരംഗമായിരിക്കുന്നത്. ആദ്യരാത്രിയിൽ തനിക്ക് ഭാര്യയിൽ നിന്നുണ്ടായ വേറിട്ട അനുഭവം ഒരു യുവാവ് സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ്.
ഇരുവരുടെയും കൃത്യമായ പേരോ സ്ഥലമോ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടുമില്ല. അർഷാദ് ഖാൻ എന്ന പേരുളള ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'എന്റെ ഭാര്യ' എന്നാണ് ക്യാപ്ഷൻ. മറ്റൊരു വ്യക്തിക്കും ലഭിക്കാത്ത ആദ്യരാത്രിയാണ് തനിക്ക് ലഭിച്ചതെന്നാണ് യുവാവിന്റെ വാദം. വീഡിയോയിൽ അതിമനോഹരമായി അലങ്കരിച്ച ഒരു മുറി കാണാം. യുവാവിന്റെയും യുവതിയുടെയും ആദ്യരാത്രിക്കുവേണ്ടിയാണ് ഇങ്ങനെ അലങ്കരിച്ചിരുന്നത്.
എന്നാൽ വിവാഹത്തിൽ യുവാവ് കിടക്കുകയായിരുന്നു. ആ സമയത്താണ് യുവാവിനെ ഞെട്ടിപ്പിക്കുന്ന വിധത്തിൽ ഭാര്യ ഒരു കാര്യം ചെയ്തത്. തന്റെ ഭർത്താവിന്റെ കാൽ മസാജ് ചെയ്യുകയായിരുന്നു യുവതി. താൻ ആവശ്യപ്പെടാതെ തന്നെ ഭാര്യ സഹായിക്കുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്.
വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. 2.47 കോടി ആളുകൾ കണ്ട വീഡിയോയ്ക്ക് 8.82 ലക്ഷം ലൈക്കുകളുമാണ് ലഭിച്ചത്. ഇത്രയും സ്‌നേഹമുളള ഭാര്യയെ ലഭിച്ച നിങ്ങൾ ഭാഗ്യവാനാണെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ചിലർ പറയുന്നത്, ഭാര്യയ്ക്കും ക്ഷീണമുണ്ടാകും എന്തിനാണ് ഇങ്ങനെ ചെയ്യിപ്പിക്കുന്നതെന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |