SignIn
Kerala Kaumudi Online
Saturday, 27 July 2024 8.03 AM IST

ക്ലസ്റ്റർ പരിശീലനം,​ പത്ത് ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി,​ ഈ ജില്ലകളിൽ പ്രവൃത്തിദിനം

school

തിരുവനന്തപുരം : സംസ്ഥാനത്ത് അദ്ധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന പത്ത് ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഒന്നുമുതൽ പത്ത് വരെ ക്ലാസുകൾക്കാണ് അവധി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട് (മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ് ജില്ലകൾ ഒഴികെ) മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ സ്‌കൂളുകൾക്ക് നാള അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ജില്ലാ കലോത്സവ ക്രമീകരണങ്ങൾ നടക്കുന്നതിനാൽ മാറ്റം ആവശ്യപ്പെട്ടിരുന്ന ജില്ലകളിലെ പരിശീലനം ഇനിപ്പറയുന്ന പ്രകാരം : കൊല്ലം, എറണാകുളം (നവംബർ 28) കോട്ടയം (നവം.29) വയനാട് ( നവം.24), പാലക്കാട് (മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ് ജില്ലകൾ ഒഴികെ നവം. 27). ഈ സാഹചര്യത്തിൽ ഇവിടങ്ങളിൽ നാളെ പ്രവൃത്തി ദിനമായിരിക്കും. തൃശ്ശൂർ ചാവക്കാട് താലൂക്കിൽ നാളെ ഏകാദശി അവധിയായതിനാൽ ഈ താലൂക്കിലെ ജില്ലാ,​ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ പരിധിയിലുള്ള സ്‌കൂളുകളിൽ വെള്ളിയാഴ്ചയായിരിക്കും ക്ലസ്റ്റർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL HOLIDAY, HOLIDAY, CLUSTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.