SignIn
Kerala Kaumudi Online
Saturday, 27 July 2024 1.48 PM IST

വിദേശപഠനമാണോ മനസിൽ; വേണം പ്ളസ് വൺ മുതൽ തയ്യാറെടുപ്പ്

p

അടുത്തകാലത്തായി പ്ലസ് ടുവിനുശേഷം വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നു. വിദേശപഠനത്തിന് വ്യക്തമായ പ്ലാനിംഗ് ആവശ്യമാണ്. 11-ാം ക്ലാസ് മുതലേ ഇതിനുള്ള തയ്യാറെടുപ്പ് തുടങ്ങേണ്ടതുണ്ട്. പ്ലസ് ടു വിനുശേഷം വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിലെ അണ്ടർഗ്രാജ്വേറ്റ് പ്രോഗ്രാമിനാണ്‌ചേരുന്നത്. ഇതിനായി പത്താം ക്ലാസ് മാർക്ക്, 11 ലെ പഠന നിലവാരം, ടെസ്റ്റ് സ്‌കോറുകൾ അതായത് SAT, TOEFL/ IELTS എന്നിവ വിലയിരുത്തും. പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ SAT പരീക്ഷയും, ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയും എഴുതിയാൽ 12-ാം ക്ലാസിൽ പഠിക്കുമ്പോൾ വിദേശ സർവകലാശാലകളിലേക്ക് അപേക്ഷിക്കാം. പ്ലസ് ടുബോർഡ് പരീക്ഷയ്ക്ക് മുമ്പ് അഡ്മിഷൻ ലഭിക്കും. ഈ കാലയളവിൽ സ്‌കോളർഷിപ്, അസിസ്റ്റന്റ്ഷിപ്, പാർടൈം തൊഴിൽ എന്നിവയ്ക്കായി ശ്രമിക്കാം. പ്ലസ് ടു കഴിഞ്ഞ് വിദേശ പഠനത്തിന് തയ്യാറെടുക്കുമ്പോൾ ഒരു വർഷം നഷ്ടപ്പെടാനിടവരും. താത്പര്യമുള്ള രാജ്യം, കോഴ്‌സുകൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണവേണം. www.sat.org.

CLAT 2024 ഹാൾ ടിക്കറ്റ്

ഡിസംബർ മൂന്നിന് നടക്കുന്ന ദേശീയ നിയമ സർവ്വകലാശാലകളിലേക്കുള്ള ബിരുദ, ബിരുദാനന്തര പ്രവേശന പരീക്ഷയായ CLAT പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. www.consortiumofnlus.ac.in.

എൻ.ഐ.ടികളിൽ പി എച്ച്.ഡി

രാജ്യത്തെ നാല് എൻ.ഐ.ടികളിൽ 2024 ജനുവരി മുതൽ പി എച്ച്.ഡി ആരംഭിക്കും. ആകെ 175 സീറ്റുകളുണ്ട്. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പും ലഭിക്കും. ആന്ധ്രാപ്രദേശ്, നാഗ്പ്പൂർ, സൂററ്റ്, കുരുക്ഷേത്ര എൻ.ഐ.ടികളിലാണ് പ്രവേശനം. നവംബർ 30 വരെ അപേക്ഷിക്കാം.

ഇന്റർ ഡിസിപ്ലിനറി ഗവേഷണം

ഐ.ഐ.ടി മദ്രാസ് ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹയർ എഡ്യൂക്കേഷൻ & റിസർച്ചുമായി ചേർന്ന് എം.ഡി- പി എച്ച്.ഡി ഡയൽ പ്രോഗ്രാം ഓഫർ ചെയ്യുന്നു. ക്ലിനിക്കൽ, ട്രാൻസലേഷണൽ റിസർച്ച്, ഇന്റർ ഡിസിപ്ലിനറി റിസർച്ച് എന്നിവയിൽ അപേക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STUDY ABROAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.