തിരുവനന്തപുരം: അദ്ധ്യാപകരുടെ രണ്ടാംഘട്ട ക്ളസ്റ്റർ പരിശീലനം നടക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട് (മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ് ജില്ലകൾ ), മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്കൂളുകൾക്ക് (ഒന്ന് മുതൽ 10 വരെ ക്ളാസുകൾക്ക്) ഇന്ന് അവധിയായിരിക്കും. ജില്ലാ കലോത്സവം നടക്കുന്ന ജില്ലകളിലെ പരിശീലനം ഇനിപ്പറയുന്ന പ്രകാരം : കൊല്ലം, എറണാകുളം (28ന്) കോട്ടയം (29ന്) വയനാട് ( 24ന്), പാലക്കാട് (മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ് ജില്ലകൾ ഒഴികെ 27ന്). ചാവക്കാട് ഇന്ന് ഏകാദശി അവധിയായതിനാൽ ഈ താലൂക്കിലെ ജില്ലാ\ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ പരിധിയിലുള്ള സ്കൂളുകളിൽ നാളെയായിരിക്കും ക്ളസ്റ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |