SignIn
Kerala Kaumudi Online
Saturday, 27 July 2024 10.05 AM IST

നവകേരള സദസിൽ വിദ്യാർത്ഥികൾ: കെ.എസ്.യു ഹൈക്കോടതിയിൽ ഹർജി നൽകി

highcourt-of-kerala

കണ്ണൂർ: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന റോഡരികിൽ സ്‌കൂൾ വിദ്യാർത്ഥികളെ നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതിനെതിരെ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. അഡ്വ. ബൈജു നോയൽ മുഖേനയാണ് ഹർജി സമർപ്പിച്ചത്.

ചമ്പാട് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അശോകന്റെ നിർദ്ദേശ പ്രകാരമാണെന്ന് തെളിയിക്കുന്ന ശബ്ദരേഖയും മുഹമ്മദ് ഷമ്മാസ് വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.

പിഞ്ചുകുട്ടികളെ പൊരി വെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ മനസ് വികൃതമാണ്. കുട്ടികളെ ദുരുപയോഗം ചെയ്യാനുള്ള ശ്രമമാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതികരിക്കേണ്ട ബാലാവകാശ കമ്മിഷന് മുഖ്യമന്ത്രിയെന്ന് കേട്ടാൽ മുട്ടിടിക്കുമെന്നും ഷമ്മാസ് പറഞ്ഞു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ആകാശ് ഭാസ്‌കരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGHCOURT OF KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.