SignIn
Kerala Kaumudi Online
Monday, 07 July 2025 3.07 AM IST

ലോക  കിരീടത്തിൽ  കാല്  കയറ്റിവച്ച സംഭവം; മിച്ചൽ  മാർഷിനെതിരെ പരാതി, കേസെടുത്ത് യുപി പൊലീസ്

Increase Font Size Decrease Font Size Print Page
mitchell-marsh

ന്യൂഡൽഹി: ഏകദിന ലോകകപ്പ് ഫെെനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ വിജയ കിരീടം നേടിയിരുന്നു. ഇതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ മാര്‍ഷ് ഹോട്ടൽ റൂമിൽ ലോകകപ്പ് കിരീടത്തിന് മുകളില്‍ കാലുകൾ കയറ്റിവച്ച് വിശ്രമിക്കുന്ന ചിത്രം വൈറലാകുകയും വിമർശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയന്‍ ക്യാപ്ടന്‍ പാറ്റ് കമ്മിന്‍സാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ഡ്രസിംഗ് റൂമിൽ വച്ച് ബിയർ ഒരു കെെയിൽ പിടിച്ച ശേഷം ലോകകപ്പ് കിരീടത്തിന് മുകളില്‍ കാലുകൾ കയറ്റിവച്ചതായിരുന്നു പുറത്തുവന്ന ചിത്രം. ഇത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ താരത്തിനെതിരെ പരാതി നൽകിയിരിക്കുകയാണ് അലിഗഢിൽ നിന്നുള്ള ആർ ടി ഐ ആക്റ്റിവിസ്റ്റ് പണ്ഡിറ്റ് കേശവ്. സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തിട്ടുമുണ്ടെന്നാണ് വിവരം.

മാർഷ് ലോക കിരീടത്തിനോട് അനാദരവ് കാണിച്ചുവന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ മാർഷിനെ ഇനി ഇന്ത്യയിൽ കളിപ്പിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. മാർഷിന്റെ നടപടിയിൽ ആരാധകർ വിമർശനം ഉയർത്തുന്നുണ്ടെങ്കിലും ഓരോ ടീമിനും ഓരോ സംസ്കാരമുണ്ടെന്നും അത് തെറ്റല്ലെന്നും ചിലർ വാദിക്കുന്നുണ്ട്. ഇതിന് മുൻപും പല മത്സരങ്ങളിലും ജയിച്ച ടീം ലഭിച്ച ട്രോഫിയുടെ മേൽ കാൽ കയറ്റി വച്ച് ചിത്രങ്ങൾ എടുത്തിട്ടുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS, MITCHELL MARSH, CRICKET, CASE, FIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.