തിരുവനന്തപുരം: തുമ്പയിൽ നിന്നുള്ള ആദ്യ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണത്തിന്റെ 60ാം വാർഷികാഘോഷം ഇന്നു രാവിലെ ഒൻപതിന് വി.എസ്.എസ്.സിയിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് മുഖ്യാതിഥിയായിരിക്കും. ഐ.എസ്.ആർ.ഒയിലെ മൂന്നൂറോളം ആദ്യകാല ജീവനക്കാരെ ചടങ്ങിൽ ആദരിക്കും.
ഐ.എസ്.ആർ.ഒയുടെ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, ഭാവി പദ്ധതികൾ എന്നിവ ഉൾക്കൊള്ളിച്ചുള്ള പ്രദർശനവുമുണ്ടാകും.
ഇന്ത്യൻ റോക്കറ്റ് വിക്ഷേപണത്തിന് തുടക്കം കുറിച്ച് 60 വർഷം മുമ്പ് തുമ്പയിലെ മഗ്ദലനമറിയം പള്ളി മുറ്റത്തുനിന്നാണ് ആദ്യ സൗണ്ടിംഗ് റോക്കറ്റ് കുതിച്ചത്. ഇതിന്റെ ഒാർമ്മ നിറച്ച് ഇന്ന് ഇവിടെ നിന്ന് സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപിക്കും. 1963 നവംബർ 21നാണ് ഇന്ത്യയുടെ ആദ്യ റോക്കറ്റ് തുമ്പയിൽ നിന്ന് വിക്ഷേപിച്ചത്.
അതിനുശേഷം ഐ.എസ്.ആർ.ഒ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായി വളർന്നെന്നും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയെന്നും അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |