ന്യൂഡൽഹി : എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ജാമ്യബോണ്ട് വയ്ക്കണമോയെന്നത് ജാമ്യം അനുവദിച്ച വിചാരണക്കോടതി തീരുമാനിക്കണമെന്നും ഇടപെടാനാകില്ലെന്നും സുപ്രീംകോടതി. പരാതിക്കാരനായ ജോഷി വർഗീസിന്റെ ആവശ്യം ജസ്റ്റിസ് ബേല ത്രിവേദിയുടെ ബെഞ്ച് തള്ളി. ജാമ്യബോണ്ട് വയ്ക്കണമെന്ന് ഉത്തരവിടാൻ കാക്കനാട് മജിസ്ട്രേട്ട് കോടതിയും ഹൈക്കോടതിയും തയ്യാറാകാത്തതിനെ തുടർന്നാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |