തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകിയ കൊച്ചി സിറ്റി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ എം.എ. ആര്യയെ ഫോണിൽ വിളിച്ച് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
അമ്മയുടെ രോഗം ഭേദമായി കുട്ടികളെ ഏറ്റെടുക്കും വരെ വനിത ശിശുവികസന വകുപ്പ് സംരക്ഷിക്കുമെന്നും മന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു.വനിതശിശു വികസന വകുപ്പിന്റെ കീഴിൽ മാത്രം 28 മുലയൂട്ടൽ കേന്ദ്രങ്ങളും ക്രഷുകളും പ്രവർത്തിക്കുന്നുണ്ട്.
മുലയൂട്ടാൻ കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് മുലപ്പാൽ ബാങ്കുകളും സ്ഥാപിച്ചു വരുന്നു. കോഴിക്കോട് മാതൃശിശു കേന്ദ്രത്തിലും തൃശൂർ മെഡിക്കൽ കോളേജിലും മിൽക്ക് ബാങ്ക് പ്രവർത്തന സജ്ജമാക്കി. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലും മിൽക്ക് ബാങ്ക് ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |