SignIn
Kerala Kaumudi Online
Sunday, 04 October 2026 8.02 PM IST

'കെ കെ ശൈലജയെ ഞാൻ എന്തോ പറഞ്ഞെന്ന് നിങ്ങൾ വരുത്തിത്തീർക്കുന്നു, ആ കളി വേണ്ട'; മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

pinarayi-vijayan

വയനാട്: കെ കെ ശൈലജയ്‌ക്കെതിരായ പരാമർശം വിവാദമായ സംഭവത്തിൽ മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി. തന്റെ പ്രസംഗം കാരണം പരിപാടി വൈകിയിട്ടില്ലെന്ന ശൈലജ ടീച്ചറുടെ വിശദീകരണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. മട്ടന്നൂര്‍ മണ്ഡലത്തിലെ നവകേരള സദസിൽ സ്ഥലം എംഎൽഎയായ കെ കെ ശൈലജ പ്രസംഗം നീട്ടിക്കൊണ്ട് പോയതിനാൽ താൻ കൂടുതൽ സംസാരിക്കുന്നില്ലെന്നും മട്ടന്നൂരിലെ സദസ് വലിയ പരിപാടിയായി തോന്നിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു.

ഇതിന് പിന്നാലെ താൻ പ്രസംഗം നീട്ടിയിട്ടില്ലെന്നും 15 മിനിട്ട് മാത്രമാണ് പ്രസംഗിച്ചതെന്നും അത് കാരണം പരിപാടി വൈകിയിട്ടില്ലെന്നും കെ കെ ശൈലജ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദത്തിന്റെ ഉത്തരവാദിത്തം മാദ്ധ്യമങ്ങൾക്കാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. മുഖ്യമന്ത്രി വേദിയിലെത്തും മുമ്പാണ് കെ കെ ശൈലജ പ്രസംഗിച്ചത്.

സിപിഎം നേതാവ് കൂടിയായ ശൈലജയുടെ ഭർത്താവിനെയും മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. പരിപാടിക്ക് ആൾക്കൂട്ടം കുറഞ്ഞതിലുള്ള നീരസമാണ് ആ പ്രതികരണത്തിൽ ഉണ്ടായിരുന്നത്. ശൈലജയ്‌ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശം യാദൃശ്ചികമല്ലെന്നാണ് പാർട്ടിയിലെ വിലയിരുത്തൽ. കൊവിഡ് കാലത്ത് പല കാര്യങ്ങളിലുമുള്ള പ്രവർത്തനത്തിലൂടെ ശൈലജയ്‌ക്ക് കിട്ടിയ വാർത്താ പ്രാധാന്യം ഏറെ ചർച്ചയായിരുന്നു. ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന തരത്തിലുള്ള ചർച്ചകളും ഇലക്ഷൻ സമയത്ത് ഉയർന്നതും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. പക്ഷേ വിവാദം രൂക്ഷമാകുമ്പോഴും മുഖ്യമന്ത്രി തനിക്കെതിരെ കാര്യമായൊന്നും പറഞ്ഞിട്ടില്ല എന്നാണ് ശൈലജ വിശദീകരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM, PINARAYI VIJAYAN, KK SHAILAJA, CPM, PINARAYIVIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA