കൊച്ചി: കോട്ടയത്ത് മജിസ്ട്രേട്ടിനെതിരെ അഭിഭാഷകർ പ്രതിഷേധിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ കേരള ബാർ കൗൺസിൽ സമിതിയെ നിയോഗിച്ചു. കെ.പി. ജയചന്ദ്രൻ കൺവീനറായ സമിതിയിൽ കെ.കെ. നസീർ, എസ്. സുദർശനകുമാർ, കെ.ആർ. രാജ്കുമാർ, പി.എ. മുഹമ്മദ് ഷാ എന്നിവരാണുള്ളത്. ഏഴുദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിട്ടുള്ളതെന്ന് ബാർ കൗൺസിൽ ചെയർമാൻ അഡ്വ.കെ.എൻ. അനിൽകുമാർ അറിയിച്ചു. പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് വ്യാജരേഖ ഹാജരാക്കിയെന്ന ആരോപണത്തിൽ അഭിഭാഷകനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചതാണ് പ്രതിഷേധത്തിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |