കണ്ണൂർ: ക്രിക്കറ്റ് താരം ശ്രീശാന്ത് ഉൾപ്പെടെയുള്ളവർക്കെതിരായ വഞ്ചനാകേസ് ഒത്തുതീർപ്പാക്കി. കൊല്ലൂരിലെ റിസോർട്ടിൽ തുടങ്ങുന്ന സ്‌പോർട്സ് അക്കാഡമിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ ശ്രീശാന്ത്,ഉടുപ്പി സ്വദേശികളായ രാജീവ് കുമാർ,കെ. വെങ്കിടേഷ് കിനി എന്നിവർക്കെതിരെ കണ്ണപുരം സ്വദേശി സരിഗ് ബാലഗോപാലൻ പരാതി നകിയത്. വാങ്ങിയ 18,70,000 രൂപ പലിശ സഹിതം സരിഗിന് തിരികെ നൽകിയതിനാൽ കേസ് അവസാനിപ്പിക്കുകയാണെന്ന് സിരിഗിന്റെ അഭിഭാഷകൻ അഡ്വ. പി.വി. മിഥുൻ പറഞ്ഞു. സരിഗിന്റെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |