SignIn
Kerala Kaumudi Online
Saturday, 24 February 2024 4.48 AM IST

ധനാഭിവൃദ്ധിയും പ്രശസ്തിയും; വിവാഹം അന്വേഷിക്കുന്ന ഈ നാളുകാർക്ക് നാളെ അനുകൂല ആലോചനകളെത്തും

astrology-

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2023 നവംബർ 28 - 1199 വൃശ്ചികം 12 , ചൊവ്വാഴ്ച. ( മദ്ധ്യാഹ്ന ശേഷം 1 മണി 30 മിനിറ്റ് 58 സെക്കന്റ് വരെ രോഹിണി നക്ഷത്രം ശേഷം മകയിരം നക്ഷത്രം )

അശ്വതി: പഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യപ്രാപ്തിയുണ്ടാകും. വ്യാപാര വ്യവസായ രംഗങ്ങളില്‍ ആസൂത്രിതമായി മാറ്റങ്ങള്‍ വരുത്തും.

ഭരണി: ജനപ്രീതിയും പ്രശംസയുമുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും, പല മേഖലകളില്‍ നിന്നായി വരുമാനം വരാനിടയുണ്ട്.

കാര്‍ത്തിക: പ്രതീക്ഷിക്കാത്ത രംഗങ്ങളില്‍ പ്രശസ്തിയുണ്ടാകും. ക്ഷേത്രദര്‍ശനം, തീര്‍ത്ഥാടനം എന്നിവ നടത്തും, ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ വന്നുചേരും.

രോഹിണി: ആത്മാര്‍ത്ഥതയുള്ള ജോലിക്കാരെ ലഭിക്കും. കോടതി കാര്യങ്ങള്‍ സന്ധിയിലോ വിജയത്തിലോ കലാശിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

മകയിരം: സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സന്താനങ്ങളാല്‍ മാനസിക സന്തോഷം ലഭിക്കും, പിതാവിനോടും ഗുരുക്കന്മാരോടും ബഹുമാനവും സ്‌നേഹവും പ്രകടിപ്പിക്കും.

തിരുവാതിര: കര്‍മ്മ മേഖലയില്‍ അംഗീകാരവും പുരസ്‌കാരവും ലഭിക്കും. വിവാഹം അന്വേഷിക്കുന്നവരെ തേടി അനുകൂലമായ ആലോചനകളെത്തും. മാതാപിതാക്കളുടെ ആരോഗ്യനില മെച്ചപ്പെടും.

പുണര്‍തം: ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ സത്യസന്ധത കുറയും. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

പൂയം: ആരോപണങ്ങള്‍ക്ക് വിധേയരാകും, സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. അധിക ചിലവും ബാദ്ധ്യതകളും വന്നു ചേരും. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കും.

ആയില്യം: ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. സാമ്പത്തികപിരിമുറുക്കം അനുഭവപ്പെടും, റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട് .

മകം: ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും സഹായങ്ങള്‍ കുറയും.

പൂരം: കുടുംബത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും സ്വസ്ഥത ഇല്ലാതാവുകയും ചെയ്യാം. വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും.

ഉത്രം: അപവാദങ്ങളും ആരോപണങ്ങളും കേള്‍ക്കേണ്ടിവരും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം, വിദ്യാർത്ഥികൾ പഠനത്തില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ പരാജയങ്ങളുണ്ടാകും.

അത്തം: പങ്കാളിയുടെ തൃപ്തിക്കനുസരിച്ച് തൊഴില്‍ ക്രമീകരിക്കേണ്ടിവരും. മേലുദ്യോഗസ്ഥരുടെ അഭിനന്ദനവും അംഗീകാരവും ലഭിക്കും. സുഹൃത്തുക്കള്‍ക്കായി ധാരാളം പണം ചെലവഴിക്കും. ബിസിനസുകാര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം.

ചിത്തിര: ധനാഭിവൃദ്ധിയുടെയും പ്രശസ്തിയുടെയും അവസരം. വാക്‌സാമര്‍ത്ഥ്യത്താലും മാധുര്യമുള്ള സംസാരത്താലും അന്യരെ വശീകരിക്കും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും.

ചോതി: യോജിച്ച തീരുമാനങ്ങളെടുക്കുന്നത് കുടുംബത്തില്‍ ഐശ്വര്യമുണ്ടാക്കും. പെണ്‍മക്കള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും.

വിശാഖം: ബന്ധുക്കളുമായി നിലവിലുണ്ടായുന്ന അഭിപ്രായവ്യത്യാസം മാറും. പ്രതീക്ഷിച്ചതിനേക്കാളും നേട്ടമുണ്ടാകും. കര്‍മ്മസംബന്ധമായി ഉയര്‍ച്ചയും ബഹുമാനവും പ്രശസ്തിയും ഉണ്ടാകും.

അനിഴം: ജീവിതത്തില്‍ പല രീതിയിലും ഉയര്‍ച്ചയുണ്ടാകും. ബുദ്ധിപരമായി പ്രവർത്തിച്ച് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും. സന്താനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പലവിധ നന്മകളുണ്ടാവും.

കേട്ട: കാര്യങ്ങള്‍ പലതിലും അവസാന നിമിഷം തടസങ്ങളുണ്ടാകും. സുഹൃത്തുക്കള്‍ക്കായും അയല്‍വാസികള്‍ക്കുമായി ത്യാഗമനസ്‌കതയോടുകൂടി പ്രവര്‍ത്തിക്കും. സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നഷ്ടം സംഭവിക്കും.

മൂലം: അകാരണമായി കലഹിക്കാനുള്ള വാസനയുണ്ടാകും. മാനസിക ക്ലേശങ്ങളും കുടുംബജനങ്ങളില്‍ നിന്ന് ദുഃഖവും അനുഭവമാകും. ബന്ധുക്കളുമായും സഹോദരങ്ങളുമായും സ്വരചേര്‍ച്ച കുറവ് ഉണ്ടാകും.

പൂരാടം: ആഭരണങ്ങളോ പണമോ കളവു പോകുകയോ നഷ്ടപ്പെടുകയോ ചെയ്യും. ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് കേസുകളും നികുതി വകുപ്പുകളില്‍ നിന്ന് ഉപദ്രവവും ഉണ്ടാകും. മാനസികവും ശാരീരികവുമായ വിഷമതകള്‍ ഉണ്ടാകും.

ഉത്രാടം: കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. ഭൂമിയുടെ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ധന നഷ്ടത്തിനു സാദ്ധ്യത. സംസാരം മുഖേന ശത്രുക്കള്‍ കൂടും.കള്ളകേസുകളില്‍പെടാന്‍ സാദ്ധ്യതയുണ്ട്.

തിരുവോണം: അശ്രദ്ധയും ആലോചനക്കുറവും നിമിത്തം പലവിധ പ്രശ്‌നങ്ങളുണ്ടാകും. ബിസിനസ്‌ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ധാരാളം മത്സരങ്ങള്‍ നേരിടേണ്ടിവരും. അപകട സാദ്ധ്യതയുള്ളതിനാല്‍ വൈദ്യുതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കുക.

അവിട്ടം: ശത്രുക്കള്‍ വര്‍ദ്ധിക്കുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. സ്വന്തമായി തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തടസങ്ങൾ നേരിടും, കുടുംബത്തില്‍ നിന്നും മാറിതാമസിക്കാനുള്ള അവസരം വരും.

ചതയം: ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. കാര്യ നിര്‍വഹണത്തിനു സുഹൃത്തുക്കളുടെ സഹായം തേടേണ്ടതാണ്. വിദേശത്ത് ജോലിക്കായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസങ്ങള്‍ ഉണ്ടാകും.

പൂരുരുട്ടാതി: ജീവിത പങ്കാളിയില്‍ നിന്നും ഉറച്ച പിന്തുണ ലഭിക്കും. സര്‍ക്കാരില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും, വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വാക്ചാതുര്യവും സാമര്‍ത്ഥ്യവും ഉണ്ടാകും. സകല വിധത്തിലുമുള്ള ഭാഗ്യങ്ങളും ലഭിക്കും.

ഉത്തൃട്ടാതി: ബിസിനസ് ആരംഭിക്കുന്നവര്‍ ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഉള്ളവര്‍ക്ക് നേട്ടങ്ങൾ ഉണ്ടാക്കാന്‍ കഴിയും. സന്താനങ്ങള്‍ക്ക് വിവാഹം നടക്കാൻ അനുയോജ്യമായ സമയം.

രേവതി: കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നവര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. വാക് ചാതുര്യവും വശ്യതയാര്‍ന്ന പ്രവര്‍ത്തിയാലും അന്യരെ ആകര്‍ഷിക്കും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ വീണ്ടും ആരംഭിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും,പല മേഖലകളിലൂടെയും വരുമാനം ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY, YOURS TOMORROW
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.