SignIn
Kerala Kaumudi Online
Saturday, 27 July 2024 9.01 AM IST

നവകേരള  സദസിനായി സ്കൂൾമതിൽ  പൊളിക്കണം

navakeralam-

പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ നവകേരളസദസ് നടക്കുന്ന പെരുമ്പാവൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മതിലിന്റെ ഒരുഭാഗംപൊളിക്കാൻ നിർദേശിച്ച് സംഘാടകസമിതി നഗരസഭയ്ക്ക് കത്ത് നൽകിയത് വിവാദമായി. പരാതികൾ സ്വീകരിക്കാനുള്ള ഷെഡ് കെട്ടാൻ വേണ്ടിയാണെന്ന് വിശദീകരണം. പൊളിക്കുന്ന മതിലും കൊടിമരവും പരിപാടി കഴിഞ്ഞാൽ ഉടനെ നിർമ്മിച്ചുനൽകാമെന്നും കത്തിൽ പറയുന്നു.

മതിൽ പൊളിക്കാതെതന്നെ സ്കൂളിലേക്ക് പ്രവേശിക്കാൻ വലിയഗേറ്റ് ഉണ്ടെന്നും സംഘാടകസമിതി ആവശ്യപ്പെട്ടിരിക്കുന്ന ഭാഗത്തെ മതിൽ പൊളിച്ചാൽ കൊടിമരം പോകുമെന്നും മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ് പറഞ്ഞു. മതിൽ പൊളിക്കുന്നതിനോട് നഗരസഭയ്ക്കു യോജിപ്പില്ല. യു.ഡി.എഫാണ് പെരുമ്പാവൂർ നഗരസഭ ഭരിക്കുന്നത്. ഡിസംബർ പത്തിനാണ് ഇവിടെ നവകേരള സദസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAVAKERALAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.