തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം ഒറ്രപ്പെട്ട മഴയ്ക്ക് സാദ്ധ്യത.ബംഗാൾ ഉൾകടലിൽ നില നിന്നിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ചു ന്യൂനമർദ്ദമായി മാറി. ന്യൂനമർദ്ദം ശക്തിപ്രാപിച്ച് രണ്ട് ദിവസത്തിനുള്ളിൽ ചുഴലിക്കാറ്റായി മാറും.നിലവിൽ ഇതിന്റെ സ്വാധീനം വലിയ രീതിയിൽ സംസ്ഥാനത്തിനില്ല.എന്നാലും ചെറിയ രീതിയിൽ മഴ ലഭിക്കും.
തെക്കൻ ജില്ലകളിലാണ് മഴ ലഭിക്കുന്നത്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |