SignIn
Kerala Kaumudi Online
Thursday, 29 February 2024 11.54 PM IST

അബിഗേൽ സാറ മോൾക്കുവേണ്ടിയുള്ള കേരളത്തിന്റെ തിരച്ചിൽ 14 മണിക്കൂർ പിന്നിടുന്നു, പ്രതികളിലൊരാളുടെ രേഖാചിത്രം പുറത്തുവിട്ടു

abigel-sara

കൊല്ലം: പൂ​യ​പ്പ​ള്ളി​യി​ൽ​ ​സ​ഹോ​ദ​ര​നൊ​പ്പം​ ​ട്യൂ​ഷ​നു​പോ​ക​വേ​ ​സ്ത്രീ​ ​ഉ​ൾ​പ്പെ​ട്ട​ ​നാ​ലം​ഗ​ ​​സം​ഘം​ ​കാ​റി​ൽ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​ആ​റു​വ​യ​സു​കാ​രി​ ​അ​ബി​ഗേ​ൽ​ ​സാ​റ​യ്ക്കാ​യുള്ള​ ​നാ​ടിന്റെ തിരച്ചിൽ 14 മണിക്കൂർ പിന്നിട്ടു. കേരളം മുഴുവൻ​ ​അ​രി​ച്ചു​പെ​റു​ക്കുകയാണ്​ ​പൊ​ലീ​സ്.​ ​കു​ഞ്ഞി​ന് ​ആപത്ത് സംഭവിക്കല്ലേയെന്ന​ ​പ്രാ​ർ​ത്ഥ​യി​ലാണ് മലയാളികൾ. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.


ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​നാ​ല​ര​യ്ക്കാ​ണ് ​നാ​ടി​നെ​ ​ന​ടു​ക്കി​യ​ ​സം​ഭ​വം.​ ​അ​ബി​ഗേ​ലി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​ജോ​നാ​ഥ​നെ​യും​ ​മുഖംമൂടി​ സംഘം കാ​റി​ൽ​ ​ക​യ​റ്റാ​ൻ​ ​ശ്ര​മി​ച്ചെങ്കി​ലും​ ​കു​ട്ടി​ ​കു​ത​റി​ ​ര​ക്ഷ​പ്പെ​ട്ടു. രാ​ത്രി​ 7.45​ന് ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​ ​മോ​ച​ന​ദ്ര​വ്യം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​അ​മ്മ​യു​ടെ​ ​ഫോ​ണി​ലേ​ക്ക് ​സ്ത്രീ​യു​ടെ​ ​ഫോ​ൺ​ ​കോ​ളെ​ത്തി.​ ​ പാ​രി​പ്പ​ള്ളി​ ​കു​ള​മ​ട​യി​ലെ​ ​ക​ട​യി​ലെ​ത്തി​ ​ഉടമയായ ഗിരിജ​യു​ടെ​ ​ഫോ​ൺ​ ​വാ​ങ്ങി​ ​വി​ളി​ക്കുകയായി​രുന്നു.​ ​ഓ​ട്ടോ​യി​ലാ​ണ് ​സ്ത്രീ​യും​ ​പു​രു​ഷ​നും​ ​എ​ത്തി​യ​തെ​ന്ന് ​അവർ പറഞ്ഞു. ​കടയി​ൽ നി​ന്ന് ബി​സ്ക്കറ്റും റസ്കും തേങ്ങയും വാങ്ങി​യാണ് മടങ്ങി​യത്.അതിന് ശേഷം പ​ത്ത് ​ല​ക്ഷം​ ​രൂ​പ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ര​ണ്ടാ​മ​തും​ ​അ​മ്മ​യു​ടെ​ ​ഫോ​ണി​ലേ​ക്ക് ​സ്ത്രീ​യു​ടെ​ ​വി​ളി​വ​ന്നു.​ ​കു​ഞ്ഞ് ​ഞ​ങ്ങ​ളു​ടെ​ ​കൈ​യി​ൽ​ ​സു​ര​ക്ഷി​ത​യാ​ണെന്ന് അറിയിച്ചു.​ ​ഇ​പ്പോ​ൾ​ ​പ​ണം​ ​ത​ന്നാ​ൽ​ ​കു​ട്ടി​യെ​ ​തി​രി​കെ​ ​ന​ൽ​കു​മോ​യെ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​രാ​വി​ലെ​ ​പ​ത്ത് ​മ​ണി​ക്ക് ​ന​ൽ​കാ​നാ​ണ് ​ബോ​സിന്റെ നിർദ്ദേശമെന്ന് ​മ​റു​പ​ടി.​ ​രാ​വി​ലെ​ 10​ന് ​പ​ത്തു​ല​ക്ഷം​ ​അ​റേ​ഞ്ച് ​ചെ​യ്യ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ഫോ​ൺ​ ​ക​ട്ടാ​യി.​ ​ഈ​ ​ന​മ്പ​ർ​ ​കേ​ന്ദ്രീ​ക​രി​ച്ചും​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.


പൂ​യ​പ്പ​ള്ളി​ ​കാ​റ്റാ​ടി​മു​ക്കി​ന് ​സ​മീ​പം​ ​ഓ​ട്ടു​മ​ല​ ​റെ​ജി​ ​ഭ​വ​നി​ൽ​ ​റെ​ജി​ ​ജോ​ണി​ന്റെ​യും​ ​സി​ജി​യു​ടെ​യും​ ​ഇ​ള​യ​ ​മ​ക​ളാ​ണ് ​അ​ബി​ഗേ​ൽ.​ ​പ​ത്ത​നം​തി​ട്ട​ ​മു​ത്തൂ​റ്റ് ​ആ​ശു​പ​ത്രി​യി​ലെ​ ​ഡ​യാ​ലി​സി​സ് ​ഇ​ൻ​ചാ​ർ​ജ്ജാ​ണ് ​ റെ​ജി.​ ​സി​ജി​ ​കൊ​ട്ടി​യം​ ​കിം​സി​ലെ​ ​ന​ഴ്സും.


വ്യാ​ജ​ ​ന​മ്പ​ർ​ ​വ​ച്ച വെള്ള ഹോണ്ട കാറി​ലെത്തി​യാണ് ​കുട്ടി​യെ തട്ടി​ക്കൊണ്ടുപോയത്. ​ സ്കൂ​ൾ​ ​വി​ട്ട​ ​ശേ​ഷം​ ​ഒ​ന്നാം​ ​ക്ളാ​സു​കാ​രി​ ​അ​ബി​ഗേ​ലും​ ​മൂ​ന്നാം​ ​ക്ലാ​സു​കാ​ര​ൻ​ ​ജോ​നാ​ഥ​നും​ ​നൂ​റ് ​മീ​റ്റ​റ​പ്പു​റ​മു​ള്ള​ ​ട്യൂ​ഷ​ൻ​ ​വീ​ട്ടി​ലേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്നു.​ ​ഇ​തി​നി​ടെ​ ​പി​ന്നി​ൽ​ ​നി​ന്നെ​ത്തി​യ​ ​കാ​ർ​ ​കു​ട്ടി​ക​ൾ​ക്ക് ​അ​രി​കി​ൽ​ ​നി​റു​ത്തി.​ ​കാ​റി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ ​ഒ​രാ​ൾ​ ​അ​മ്മ​യ്ക്ക് ​കൊ​ടു​ക്കെ​ന്ന് ​പ​റ​ഞ്ഞ്ഒ​രു​ ​പേ​പ്പ​ർ​ ​അ​ബി​ഗേ​ലി​ന് ​നേ​രെ​ ​നീ​ട്ടി​യ​ ​ശേ​ഷം​ ​പെ​ട്ടെ​ന്ന് ​കാ​റി​ലേ​ക്ക് ​വ​ലി​ച്ച് ​ക​യ​റ്റി.​ ​ജോ​നാ​ഥ​നെ​ ​പി​ടി​ച്ച​പ്പോ​ൾ​ ​കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ ​കമ്പ് ​ ഉ​പ​യോ​ഗി​ച്ച് ​അ​ടി​ച്ച് ​ര​ക്ഷ​പ്പെ​ട്ടു.​ ​കാ​ർ​ ​അ​തി​വേ​ഗ​ത്തി​ൽ ​ ​ഓ​ടി​ച്ചു​പോ​യി.​ ​​ഓ​യൂ​ർ​-പാ​രി​പ്പ​ള്ളി​ ​റൂ​ട്ടി​ലേ​ക്കാ​ണ് ​കാ​ർ​ ​പോ​യ​ത്. ജോ​നാ​ഥ​ൻ​ ​ഉ​റ​ക്കെ​ ​ക​ര​ഞ്ഞു​കൊ​ണ്ട് ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ​വി​വ​രം​ ​അ​റി​യു​ന്ന​ത്.​ ​വീ​ട്ടി​ൽ​ ​റെ​ജി​യു​ടെ​ ​മാ​താ​വ് ​മാ​ത്ര​മേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളു.​ ​നാ​ട്ടു​കാ​ർ​ ​ഉ​ട​ൻ​ ​പൊ​ലീ​സി​ൽ​ ​അ​റി​യി​ച്ചു. പൊ​ലീ​സ് ​സം​സ്ഥാ​ന​ത്തെ​യും​ ​ത​മി​ഴ്നാ​ട്ടി​ലെ​യും​ ​എ​ല്ലാ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ൾ​ക്കും​ ​വി​വ​രം​ ​കൈ​മാ​റി.​ ​നി​രീ​ക്ഷ​ണ​ ​കാ​മ​റ​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ചും​ ​അ​ന്വേ​ഷി​ക്കു​ന്നു.​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യും​ ​തു​ട​ർ​ന്നു. കൊ​ട്ടാ​ര​ക്ക​ര​ ​ഡി​വൈ.​എ​സ്.​പി​ ​അ​ബി​ഗേ​ലി​ന്റെ​ ​ര​ക്ഷി​താ​ക്ക​ളു​ടെ​യും​ ​സ​ഹോ​ദ​ര​ന്റെ​യും​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി. എ.ഡി​.ജി​.പി​ അജി​ത് കുമാറി​ന്റെ മേൽനോട്ടത്തി​ലാണ് അന്വേഷണം.

കാർ ക്യാമറയിൽ

കാറിന്റെ ദൃശ്യം ലഭിച്ചത് സമീപത്തെ വീട്ടിലെ ക്യാമറയിൽ നിന്ന്

ട്യൂഷൻ സമയം മുൻകൂട്ടി മനസിലാക്കിയ സംഘമാണ് പിന്നിൽ

വീടിന് സമീപത്ത് റോഡുവക്കിൽ കാർ നിറുത്തിയിട്ട് കാത്തിരുന്നു

സഹോദരങ്ങളെ കണ്ടതും മുന്നോട്ട് വന്ന് തട്ടിക്കൊണ്ടുപോയി

സാ​ധ​ന​ങ്ങ​ൾ​ ​എ​ടു​ക്കു​ന്ന​തി​നി​ടെ ഫോ​ൺ​ ​വാ​ങ്ങി​ ​സം​സാ​രി​ച്ചു

​ ​ഓ​ട്ടോ​റി​ക്ഷ​യി​ലെത്തിയ​ ​സ്ത്രീ​യും​ ​പു​രു​ഷ​നു​ം ​ ​സാ​ധ​ന​ങ്ങ​ൾ​ ​ആവശ്യപ്പെട്ടെന്നും ​അ​തി​നി​ടെ​ ​എ​ന്തൊ​ക്കെ​ ​വാ​ങ്ങ​ണ​മെ​ന്ന് ​വീ​ട്ടി​ൽ​ ​ചോ​ദി​ക്കാ​ൻ​ ​ഫോ​ൺ​ ​ആ​വ​ശ്യ​പ്പെ​ട്ടെന്ന് കടയുടമ ഗിരിജ പറഞ്ഞു.​ ​ഫോ​ൺ​ ​വാ​ങ്ങി​യ​ ​സ്ത്രീ മു​ന്നോ​ട്ടു​ ​നീ​ങ്ങി​നി​ന്നാ​ണ് ​സം​സാ​രി​ച്ച​ത്.​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ ​പു​രു​ഷ​ൻ​ ​ഓ​രോ​ ​സാ​ധ​ന​ങ്ങ​ൾ​ ​എ​ടു​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ​എന്റെ ​ ​ശ്ര​ദ്ധ​ ​മാ​റ്റി.​ ​യു​വ​തി​ക്ക് ​നാ​ല്പ​തു​ ​വ​യ​സി​ന​ക​ത്തു​ ​പ്രാ​യം​ ​വ​രും.​ ​പു​രു​ഷ​ന് ​അ​മ്പ​തു​ ​വ​യ​സി​ന​ക​ത്തു​വ​രു​ം. പൊ​ലീ​സ് ​എ​ത്തി​യ​പ്പോ​ഴാ​ണ് ഗിരിജ​ ​സം​ഭ​വം​ ​അ​റി​യു​ന്ന​ത്.പൊലീസ് എത്തുന്നതിന് മുമ്പ് സ്റ്രേഷനിൽ നിന്ന് ഈ ഫോണിൽ വിളിച്ചിരുന്നു

തി​രു​-​കൊ​ല്ലം​ ​അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ​ ​തെ​ര​ച്ചിൽ
ഓ​യൂ​രി​ൽ​ ​നി​ന്ന് ​പ​ക​ൽ​ക്കു​റി​ ​വ​ഴി​ 13​ ​കി​ലോ​മീ​റ്റ​ർ​ ​പി​ന്നി​ട്ട് ​കു​ള​മ​ട​യി​ലെ​ത്താം.​ ​കൊ​ല്ലം,​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​ക​ളു​ടെ​ ​അ​തി​ർ​ത്തി​ ​പ്ര​ദേ​ശ​മാ​യ​ ​ഈ​ ​ഭാ​ഗ​ത്തു​ത​ന്നെ​ ​സം​ഘം​ ​ഉ​ണ്ടെ​ന്നാ​ണ് ​പൊ​ലീ​സി​ന്റെ​ ​നി​ഗ​മ​നം.​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​ക്കി.​വീ​ടു​ക​ളി​ലെ​യും​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും​ ​നി​രീ​ക്ഷ​ണ​ ​കാ​മ​റ​ ​ദൃ​ശ്യ​ങ്ങ​ളും​ ​പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

112ൽ വിളിക്കൂ

കുട്ടിയെപ്പറ്റി വിവരം കിട്ടുകയോ സംശയകരമായ സാഹചര്യത്തിൽ വാഹനത്തെ കണ്ടാലോ പൊലീസിന്റെ നമ്പരായ 112ൽ അറിയിക്കണം.

''അവർ ഒരു പേപ്പർ നീട്ടി. അമ്മച്ചിക്ക് കൊടുക്കാനെന്ന് പറഞ്ഞു. ഞാൻ വാങ്ങിയില്ല. അപ്പോഴേക്കും സാറയെ പിടിച്ച് വലിച്ച് കാറിൽ കയറ്റി. എന്റെ കൈയിൽ ഉണ്ടായിരുന്ന കമ്പ് കൊണ്ട് അടിച്ചിട്ടും വിട്ടില്ല. എന്നെ വലിച്ചിഴച്ചു. അങ്ങനെ കാലിൽ മുറിവുണ്ടായി. കാറിൽ ഉണ്ടായിരുന്നവർ മാസ്ക് ഇട്ടിരുന്നു. ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്''-. ജോനാഥൻ (അബിഗേലിന്റ സഹോദരൻ)

''എനിക്ക് ശത്രുക്കളായി ആരുമില്ല. ആരോടും പ്രശ്നങ്ങളുമില്ല''-റെജി ജോൺ (അബിഗേലിന്റ പിതാവ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ABIGEL SARA, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.