SignIn
Kerala Kaumudi Online
Saturday, 27 July 2024 8.47 AM IST

ഈ നാളുകാരെ രോഗങ്ങൾ അടുക്കില്ല, പുതിയ അവസരങ്ങള്‍ തുറന്നുകിട്ടുന്നതിനൊപ്പം പലതരത്തിൽ ധനനേട്ടവും

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2023 നവബർ 29, 1199 വൃശ്ചികം 13 ബുധനാഴ്ച ( മദ്ധ്യാഹ്ന ശേഷം 1 മണി 58 മിനിറ്റ് 18 സെക്കന്റ് വരെ മകയിരം നക്ഷത്രം ശേഷം തിരുവാതിര നക്ഷത്രം )

അശ്വതി: വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കുമെങ്കിലും ദൂരദേശവാസം വേണ്ടി വരും. അപകീര്‍ത്തി പ്പെടുത്താന്‍ മറ്റുള്ളവര്‍ ശ്രമിക്കും സൂക്ഷിക്കുക, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, കുടുബസുഖം, വസ്ത്രാഭരണാദി നേട്ടം.

ഭരണി: പല പ്രകാരത്തിലും മാർഗതടസങ്ങൾ ഉണ്ടാകുവാൻ ഇടയുള്ളതുകൊണ്ട് എല്ലാ കാര്യങ്ങളിലും ശ്രദ്ധയും സൂക്ഷ്‌മതയും വേണം. നിദ്രാഭംഗം, ബന്ധു ജനങ്ങളുമായി കലഹം, ആരോഗ്യ പരമായ പ്രയാസങ്ങള്‍ എന്നിവ നേരിടേണ്ടിവരും, ഈശ്വരാധീനം കുറയും.

കാര്‍ത്തിക: കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ മനസമാധാനം ഉണ്ടാകും. പ്രണയത്തിന് കുടുംബത്തില്‍ നിന്നും അനുകൂലമായ നിലപാട്, എഴുത്തു കുത്തുകള്‍ അനുകൂലമാകും, രോഗശാന്തി, യാത്രാഗുണം.

രോഹിണി: നഷ്ടപ്പെട്ട പല വിധത്തിലുള്ള അവസരങ്ങളും തിരികെ വന്നു ചേരും. കലാരംഗത്ത് വിജയം, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഗുണകരമായ സമയം, ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം, ഭാഗ്യവര്‍ദ്ധന.

മകയിരം: പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അന്തിമ നിമിഷത്തിൽ ഫലം ഉണ്ടാകും.സുഖപ്രദമായ കുടുംബജീവിതം,സുഹൃത്തുക്കളെക്കൊണ്ട് സഹായം, മനസാക്ഷിക്ക് അനുസരിച്ച് പെരുമാറും, സ്ത്രീകള്‍ക്ക് നല്ലസമയം, സ്വദേശത്ത് തിരിച്ചെത്തും.

തിരുവാതിര: ശുഭാപ്‌തി വിശ്വാസത്തോടുകൂടി പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കാനുള്ള അവസരം ഉണ്ടാകും. മാനസിക നിലയിൽ‍ ശാന്തത, ആപത്തുകള്‍ മാറും, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ഈശ്വരാരാധ നടത്തും, അംഗീകാരവും ആദരവും ഉണ്ടാകും.

പുണര്‍തം: ഏറ്റെടുക്കുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ആത്മവിശ്വാസം കൂടും, തൊഴിലില്‍ മേന്മകള്‍,ആരോഗ്യ സ്ഥിതി മെച്ചപ്പെടും, ജീവിതത്തില്‍ മുന്നേറണമെന്ന മോഹം ജനിക്കും, വിദ്യാവിജയം.

പൂയം: ക്രിയാത്മകമായ നടപടികളിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നതു വഴി സൽകീർത്തിക്ക് യോഗമുണ്ട്.വിശേഷ വസ്തുക്കള്‍ ലഭിക്കും, വിദ്യാപരമായി അനുകൂലസാഹചര്യം, ആഡംബര വസ്തുക്കള്‍ ശേഖരിക്കും, മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും.

ആയില്യം: സുതാര്യതയുള്ള പ്രവർത്തനങ്ങൾ കൊണ്ട് പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയും. മധുരമായി സംസാരിക്കുന്നതു കൊണ്ട് അധികാരികള്‍ സൗമ്യമായ രീതിയില്‍ ഇടപെടും, ജീവിതം സുഖകരം ആയിരിക്കും, എതിര്‍പ്പുകളെ അതിജീവിക്കും.

മകം: സഹപ്രവർത്തകർ വരുത്തിവച്ച അബദ്ധങ്ങൾ തിരുത്തുവാനുള്ള അവസരം ഉണ്ടാകും, ഇഷ്ടഭക്ഷണം ആസ്വദിക്കുവാന്‍ ഇട വരും, നിദ്രാസുഖം, എല്ലാവരെയും ആകര്‍ഷിക്കും, മറ്റുള്ളവരെ സഹായിക്കും, എല്ലാവരോടും നീതി പുലര്‍ത്തും.

പൂരം: മേലധികാരികളിൽ നിന്നും തൊഴില്‍ ഉടമസ്ഥരിൽ നിന്നും അനുമോദനങ്ങൾ ലഭിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കാൻ സാധിക്കും, ദൈവാധീനം, ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും, ധനനേട്ടം, കുടുബ സമാധാനം, മറ്റുള്ളവരെ സഹായിക്കും.

ഉത്രം: സംയുക്ത സംരംഭങ്ങളിൽ നിന്ന് പിൻമാറി സ്വന്തമായിട്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയും. ദാമ്പത്യ സുഖം, സ്ത്രീകള്‍ വഴി നേട്ടം, നല്ല ആരോഗ്യം, തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകും, വാഹനലാഭം, ബിസിനസില്‍ പുരോഗതി.

അത്തം: നിസ്വാർഥ സേവനത്താൽ സൽകീർത്തിയും സജ്‌ജനപ്രീതിയും ഉണ്ടാകും. പൂര്‍വ്വിക സ്വത്ത് ലഭിക്കും, സ്വാര്‍ത്ഥത ഒഴിവാക്കുക, ധനലാഭം, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

ചിത്തിര: മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കുന്നതു വഴി മനഃസമാധാനം ഉണ്ടാകും. കുടുംബത്തില്‍ ഓഹരി പങ്കുവയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായ ഐക്യത, ആവേശപൂര്‍വ്വം ജോലികള്‍ ചെയ്തു തീര്‍ക്കും, ആരോഗ്യ സംരക്ഷണത്തില്‍ ആതീവ ജാഗ്രത.

ചോതി: സാമ്പത്തികമായ നേട്ടം കുറവുള്ളതിനാൽ ഇപ്പോഴുള്ള ജോലി ഉപേക്ഷിച്ചാലോ എന്ന തോന്നൽ ഉണ്ടാവും. വ്യവഹാരനഷ്ടം, ശത്രുഭയം, സഹോദര സ്ഥാനീയരുമായി കലഹം ഉണ്ടാകാന്‍ ഉള്ള സാദ്ധ്യത, വരവിനേക്കാള്‍ ചെലവ് അധികരിച്ച് നില്‍ക്കും.

വിശാഖം: ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവാതെ നോക്കണം. വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത്, അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക.

അനിഴം: സ്വയം തീരുമാനിച്ച പല കാര്യങ്ങളിലും ഭാവിയിലേക്ക് സുരക്ഷിതത്വം ഇല്ലാത്തതിനാൽ പിൻമാറും. രോഗശാന്തി, കലഹം പരിഹരിക്കാന്‍ സാധിക്കും, വൃഥാ അപവാദങ്ങളില്‍ നിന്നും മോചനം, അദ്ധ്യാപകര്‍ക്ക് അനുകൂലസമയം, വേഷ ഭൂഷാദികളില്‍ താല്‍പ്പര്യം.

കേട്ട: നിഷ്ഠയോടു കൂടിയ പ്രവർത്തന ശൈലി മൂലം കാര്യങ്ങളിൽ വിജയം നേടും. കര്‍മ്മങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കും,വിശകലനബുദ്ധി, ഗുരുഭക്തിയും വിനയശീലവും, ധനനേട്ടം, ബിസിനസില്‍ ധനവര്‍ദ്ധനവ്‌, ഇഷ്ട മംഗല്യയോഗം.

മൂലം: പഠിച്ചവിദ്യയോടനുബന്ധമായി പ്രവർത്തിക്കാനുള്ള സാഹചര്യങ്ങളോ ജോലിയോ ലഭിക്കും.വിദൂരവാസം, പൊതുരംഗത്ത്‌ നേട്ടം, കുടുംബത്തിൽ ഉണ്ടായിരുന്ന അസ്വസ്ഥതകള്‍ക്ക് ശമനം, സ്ത്രീകള്‍ വഴി ഗുണാനുഭവങ്ങള്‍, അകന്നു നിന്നവര്‍ അനുകൂലികളാകും.

പൂരാടം: തൊഴിൽപരമായോ ജോലിയുടെ സ്വഭാവം അനുസരിച്ചോ പട്ടണത്തിലേക്കു താമസം മാറ്റുവാനുള്ള സാഹചര്യം ഉണ്ടാകും.ധനാഢ്യനായ സുഹൃത്തിനെ ലഭിക്കും, കീര്‍ത്തി ഉണ്ടാകും, വ്യാപാര ലാഭം, വിദ്യാവിജയം,വാഹനസുഖം,മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനരാരംഭിക്കും.

ഉത്രാടം: പ്രകൃതിജീവന ഔഷധരീതികൾ അവലംബിക്കുന്നതു വഴിയും ചിട്ടയോടു കൂടിയ ജീവിതശൈലി കൊണ്ടും ആരോഗ്യം നിലനിർത്താൻ കഴിയും. വാഹനഭാഗ്യം, ഭാര്യാഗുണം, ധനലഭ്യത, കുടുബ പരമായി സ്വസ്ഥതയും സമാധാനവും, ശത്രു ഭയം മാറിക്കിട്ടും, പുതിയ അവസരങ്ങള്‍,‍ പലതരത്തിൽ ധനനേട്ടം.

തിരുവോണം: വിശേഷപ്പെട്ട ദേവാലയങ്ങളിൽ ദർശനം നടത്തുവാനും നേർന്നു കിടക്കുന്ന വഴിപാടുകൾ ചെയ്‌തു തീർക്കുവാനും അവസരം ഉണ്ടാകും. കര്‍മ്മരംഗത്ത് നേട്ടം, ദൈവാനുകൂല്യം, വാഗ്ദാനങ്ങള്‍ പാലിക്കപ്പെടും, യാത്രയില്‍ ഗുണാനുഭങ്ങള്‍,മുതിര്‍ന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, യാത്രാവിജയം.

അവിട്ടം: കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കർമ്മ മേഖലകൾക്ക് മാറ്റങ്ങൾ വരുത്തും. കേസുകളില്‍ നിന്നും രക്ഷ,വ്യവഹാര വിജയം, കര്‍മ്മപുഷ്ടി, കുടുബാഗംങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും, പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും.

ചതയം: ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും തൃപ്‌തികരമായ സാഹചര്യം ഉണ്ടാകും.പ്രശസ്തി, പണമിടപാടുകളില്‍ നേട്ടം, പാര്‍ട്ണര്‍ഷിപ്പ് ബിസിനസുകളിലൂടെ നേട്ടം, കര്‍മ്മരംഗത്തും വ്യക്തി ബന്ധങ്ങളിലും കെട്ടുറപ്പ് വര്‍ദ്ധിക്കും, ആഗ്രഹങ്ങള്‍ സഫലമാകും.

പൂരുരുട്ടാതി: വാഹനം ഉപയോഗിക്കുമ്പോൾ വളരെ നിയന്ത്രണം വേണം. നിശ്ചയിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരുവാൻ ഇടയുണ്ട്. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും, കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും.

ഉത്രട്ടാതി: ഭരണസംവിധാനം വിപുലമാക്കാനുള്ള പദ്ധതികൾ സമർപ്പിക്കുന്നതിനാൽ ഉത്തരവാദിത്തം ഏറ്റെടുക്കുവാനുള്ള അവസരം ഉണ്ടാകും. സന്താനസുഖം, സൗന്ദര്യ ബോധം വര്‍ദ്ധിക്കും, പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും, മറ്റുള്ളവരെ വശ്യമായി സംസാരിച്ച് കീഴ്‌പ്പെടുത്താൻ സാധിക്കും.

രേവതി: കുടുംബത്തിലെ ചിലരുടെ അസ്വാരസ്യങ്ങളെക്കൊണ്ടും അതൃപ്‌തി കൊണ്ടും മാറി താമസിക്കുന്നതിനെ കുറിച്ച് ആലോചിക്കും. ജാമ്യം നില്‍ക്കുന്നത് ഒഴിവാക്കുക, പരാജയ ഭീതി, പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം, പലവിധ കുഴപ്പങ്ങളില്‍പ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY, YOURS-TOMORROW
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.