തൃശൂർ: കേരളവർമ്മ കോളേജിലെ ചെയർമാൻ തിരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണണമെന്ന ഹൈക്കോടതി ഉത്തരവിന്റെ സാഹചര്യത്തിൽ സ്ഥാനാർത്ഥികളുടെയും സംഘടനാ പ്രതിനിധികളുടേയും യോഗം ഇന്ന് ചേരും. രാവിലെ നടക്കുന്ന യോഗത്തിന് ശേഷം റീക്കൗണ്ടിംഗ് എന്ന് നടത്താനാകുമെന്നും നടപടിക്രമങ്ങളും തീരുമാനിക്കുമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. വി.എ. നാരായണമേനാൻ അറിയിച്ചു.
ചെയർമാൻ സ്ഥാനത്തേക്ക് എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് സംഘടനകളുടെ സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ച് കോൺഗ്രസും യൂത്ത് കോൺഗ്രസും കെ.എസ്.യുവും വ്യാപകമായി പ്രതിഷേധിച്ചിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നിരാഹാരം സമരവും തുടങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |