തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി നടത്തുന്ന ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ പ്ലസ് ടു പാസായ സർട്ടിഫിക്കറ്റുമായി നവംബർ 30നു മുൻപ് തിരുവനന്തപുരം ശാസ്തമംഗലത്തുളള മീഡിയ അക്കാഡമി ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447225524
പി.ജി മെഡിക്കൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്സുകളിലെ സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 04712525300
പഞ്ചവത്സര എൽ എൽ.ബി പ്രവേശനം
തിരുവനന്തപുരം: പഞ്ചവത്സര എൽ എൽ.ബി കോഴ്സിലേക്കുള്ള പ്രവേശനത്തിനായി ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് ലാ കോളജ് പ്രിൻസിപ്പൽമാർക്ക് 29ന് വൈകിട്ട് നാലുവരെ അപേക്ഷ നൽകാം. 30ന് ഉച്ചയ്ക്ക് 12നകം കോളജുകൾ പ്രവേശന നടപടികൾ പൂർത്തിയാക്കണം. ഒഴിവുകളുടെ വിവരങ്ങൾ www.cee.kerala.gov.in ൽ. ഹെൽപ്പ്ലൈൻ : 0471-2525300.
എം.ഫാം രണ്ടാം ഘട്ട അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ, സാശ്രയ ഫാർമസി കോളേജുകളിൽ എം.ഫാം പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ രേഖകളും ഫീസും സഹിതം അതത് കോളേജുകളിൽ 30ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. ഹെൽപ് ലൈൻ: 047125253000
ഹോമിയോ, സിദ്ധ, യുനാനി അലോട്ട്മെന്റ്
തിരുവനന്തപുരം: ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, വെറ്ററിനറി, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ മൂന്നാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് യോഗ്യരായവരുടെ ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ. 30ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജുകളിൽ ബന്ധപ്പെടണം. ഹെൽപ്പ് ലൈൻ- 04712525300
ക്രിസ്മസ് പരീക്ഷ
12 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ നടത്താൻ ക്യു.ഐ.പി യോഗം ശുപാർശ ചെയ്തു. പ്ലസ് വൺ, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളാണ് 12 മുതൽ 22 വരെ നടത്തുക. പ്ലസ് വൺ ക്ലാസുകാർക്ക് ആദ്യ പാദവാർഷിക പരീക്ഷയാണ്. ഓണപ്പരീക്ഷ നടത്തിയിരുന്നില്ല. എൽ.പി, യു.പി, ഹൈസ്കൂൾ പരീക്ഷകൾ 13 മുതൽ 21 വരെയാണ്. 22ന് ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കും. ജനുവരി ഒന്നിന് തുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |