SignIn
Kerala Kaumudi Online
Saturday, 27 July 2024 12.42 PM IST

തക്കാളിക്ക് ഇങ്ങനെയും ഒരു ഗുണമുണ്ടോ? നരച്ച മുടി ഒരു മണിക്കൂറിൽ​ കട്ട കറുപ്പാകും, ഇങ്ങനെ ചെയ്ത് നോക്കൂ

grey-hair

ഇന്നത്തെ കാലത്ത് അകാലനരയും മുടിപൊഴിച്ചിലും കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാടാളുകളുണ്ട് നമുക്ക് ചുറ്റും. ചെറിയ കുട്ടികൾക്ക് വരെ ഇപ്പോൾ നര കാണാറുണ്ട്. ഇതിന് പരിഹാരമായി കെമിക്കലുകൾ കലർന്ന ഡെെ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നവരുണ്ട്. എന്നാൽ ഇത് നൽകുന്ന പാർശ്വഫലങ്ങൾ ഏറെയാണ്. കെമിക്കലോ ഹാനികരമായ വസ്തുക്കളോ കൂടാതെ വീട്ടിലുള്ള തക്കാളിയും കാപ്പിപ്പൊടിയും മാത്രം ഉപയോഗിച്ച് നാച്വറൽ ഹെയർ ഡെെ ഉണ്ടാക്കാൻ കഴിയും. അത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

1. തക്കാളി

2. കാപ്പിപ്പൊടി

3. വിറ്റാമിൻ ഇ ഗുളിക

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു തക്കാളിയുടെ തൊലി കളഞ്ഞ് അതിനെ അരച്ചെടുക്കുക. ശേഷം അത് അരിച്ചെടുത്തിട്ട് അതിൽ ഒരു മൂന്ന് ടീസ്പൂൺ കാപ്പിപ്പൊടി ഇട്ട് നല്ലപോലെ യോജിപ്പിക്കുക ( അഞ്ച് മിനിട്ട് ഇളക്കണം). അതിൽ വിറ്റാമിൻ ഇ ഗുളിക ചേർത്ത് മിക്സ് ചെയ്യുക. എന്നിട്ട് ബ്രഷ് ഉപയോഗിച്ച് മുടിയുടെ നരച്ച ഭാഗത്ത് പുരട്ടാം. ശേഷം ഒരു മണിക്കൂർ വയ്ക്കണം. എന്നിട്ട് സാധാരണ വെള്ളത്തിൽ കഴുകി കളയാം (താളി ഉപയോഗിച്ച് കഴുകുന്നത് വളരെ നല്ലതാണ്).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAIR, HOME REMEDIES, GREY HAIR
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.