ന്യൂഡൽഹി : അന്ത്യോദയ അന്നയോജന കുടുംബങ്ങൾക്കും മുൻഗണനാവിഭാഗത്തിൽപ്പെട്ടവർക്കുമുള്ള കേന്ദ്ര സർക്കാരിന്റെ പൊതുവിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന അഞ്ചു വർഷത്തേക്ക് കൂടി നീട്ടി. 2024 ജനുവരി ഒന്നുമുതൽ അഞ്ചുവർഷത്തേക്ക് കൂടി പദ്ധതി ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.
ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ പാവപ്പെട്ടവർക്ക് പ്രതിമാസം അഞ്ചുകിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കും. 80 കോടിയോളം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പദ്ധതിക്കായി അടുത്ത അഞ്ചുവർഷത്തേക്ക് കേന്ദ്രസർക്കാർ 11.80 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും അനുരാഗ് താക്കൂർ അറിയിച്ചു,
കൊവിഡ് കാലത്താണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാര് റേഷൻ കാർഡ് ഉടമകൾക്ക് അധികമായി അഞ്ച് കിലോ ധാന്യങ്ങൾ ലഭിക്കും. കൂടാതെ അധിക ഭക്ഷണ വിതരണ പരിപാടിയുടെ ഭാഗമായി കടലയും നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |