SignIn
Kerala Kaumudi Online
Saturday, 27 July 2024 9.34 AM IST

റോഡ് നിർമ്മാണോദ്ഘാടനം: കോൺഗ്രസ് - മുഖ്യമന്ത്രി പോര് , രാഹുൽ നടത്തേണ്ട ഉദ്ഘാടനം പി.വി.അൻവർ തലേന്ന് നടത്തി

kerala-road

മലപ്പുറം: വയനാട് എം.പി രാഹുൽഗാന്ധി ഇന്നലെ നിലമ്പൂർ മണ്ഡലത്തിൽ നിർവഹിക്കാനിരുന്ന ആറ് റോഡുകളുടെ നിർമ്മാണോദ്ഘാടനം തലേന്ന് സ്ഥലം എം.എൽ.എ കൂടിയായ പി.വി.അൻവർ നിർവഹിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പോര്. അൻവറിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോൺഗ്രസ് ആരോപിച്ചു. അൻവറിനെ പ്രതിരോധിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. കേന്ദ്ര പദ്ധതിപ്രകാരമുള്ള പി.എം.ജി.എസ്‌.വൈ (പ്രധാനമന്ത്രി ഗ്രാമസടക് യോജന)​ റോഡുകളുടെ നിർമ്മാണോദ്ഘാടനമാണ് വിവാദത്തിലായത്. നവകേരള യാത്ര ഇന്ന് നിലമ്പൂരിൽ പ്രവേശിക്കാനിരിക്കെയാണിത്.

മൂത്തേടം പഞ്ചായത്തിലെ വരക്കോട്, മരംവെട്ടിച്ചാൽ എന്നിവിടങ്ങളിൽവച്ച് ചൊവ്വാഴ്ച വൈകിട്ടാണ് അൻവർ ഉദ്ഘാടനം ചെയ്തത്. പി.എം.ജി.എസ്‌.വൈ റോഡുകൾ ഉദ്ഘാടനം ചെയ്യേണ്ടത് എം.പിമാരാണെന്ന കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിർദ്ദേശം അൻവർ മറികടന്നെന്ന് കോൺഗ്രസ് ആരോപിച്ചു. ഏത് പദ്ധതിയും ഉദ്ഘാടനം ചെയ്യുമ്പോൾ സംസ്ഥാന സർക്കാർ അറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാഹുൽഗാന്ധിയുടെ ഉദ്ഘാടനം സ‌ർക്കാ‌ർ അറിഞ്ഞിട്ടില്ല. പദ്ധതിപ്രകാരം റോഡ് നിർമ്മിക്കുമ്പോൾ 40% വിഹിതം സംസ്ഥാനത്തിന്റേതാണെന്നും ചൂണ്ടിക്കാട്ടി.

അൻവറിന്റെ ഗുരുതര തെറ്റ് മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വിവരങ്ങൾ ബി.ഡി.ഒ ഔദ്യോഗികമായി എം.എൽ.എയെ അറിയിച്ചിട്ടുണ്ട്. സംഘാടകർക്കോ​ എം.പിക്കോ എന്തുതെറ്റാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ കൂടി പണം മുടക്കുന്ന പദ്ധതി സ്ഥലം എം.എൽ.എയെ മറികടന്ന് രാഷ്ട്രീയമാക്കി മാറ്റാനും നവകേരള സദസിൽനിന്ന് ശ്രദ്ധതിരിക്കാനും മലപ്പുറം ഡി.ഡി.സി ഗൂഢാലോചന നടത്തിയെന്ന് പി.വി.അൻവർ ആരോപിച്ചു. ഉദ്ഘാടന വിവരം പി.എം.ജി.എസ്‌.വൈ എക്സിക്യുട്ടീവ് എൻജിനിയറെ രാഹുൽഗാന്ധിയുടെ ഓഫീസ് അറിയിച്ചിരുന്നുവെന്ന് എ.പി.അനിൽകുമാർ എം.എൽ.എ പറഞ്ഞു. ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ ഗ്രാമ വികസനമന്ത്രാലയം മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് പി.എം.ജി.എസ്.വൈ.

വീണ്ടും ഉദ്ഘാടനം

നടത്തി രാഹുൽ

നേരത്തെ നിശ്ചയിച്ച പ്രകാരം രാഹുൽഗാന്ധി ഇന്നലെ വീണ്ടും റോഡുകളുടെ നിർമ്മാണോദ്ഘാടനം നടത്തി. ചുങ്കത്തറ എം.പി.എം എച്ച്.എസ്.എസിലായിരുന്നു ചടങ്ങ്. വിവാദത്തെക്കുറിച്ച് രാഹുൽ പരാമർശിച്ചില്ല.

''ഉദ്ഘാടനം രാഹുൽഗാന്ധിയാണ് നടത്തേണ്ടതെന്ന് തീരുമാനിച്ചത് ആരാണ്

-പിണറായി വിജയൻ, മുഖ്യമന്ത്രി

''വില കുറഞ്ഞ രീതിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

-വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA ROAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.