ന്യൂഡൽഹി: എയർ ഇന്ത്യാ വിമാനത്തിൽ ചോർച്ച. ഫ്ളൈറ്റിലെ ഓവർഹെഡ് ബിന്നുകളിൽ നിന്ന് വെള്ളം ചോരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. വിമാനത്തിനുള്ളിലെ വശങ്ങളിലായി ബാഗുകളും മറ്റ് സാധനങ്ങളും വയ്ക്കുന്നതിനായുള്ള സ്ഥലമാണ് ഓവർഹെഡ് ബിൻ.
ബാൾഡ്‌വിനർ എന്നയാൾ സമൂഹമാദ്ധ്യമത്തിൽ ഇന്നലെയാണ് വീഡിയോ പങ്കുവച്ചത്. ഇതിനോടകം തന്നെ ആറ് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 'എയർ ഇന്ത്യ: ഞങ്ങൾക്കൊപ്പം പറക്കൂ, ഇത് വൈറുമൊരു യാത്രയല്ല, ആഴത്തിലുള്ള അനുഭവമാണ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് അനുകൂലമായും പ്രതികൂലമായും കമന്റുകൾ ലഭിക്കുന്നുണ്ട്.
Air India ….
— JΛYΣƧΉ (@baldwhiner) November 29, 2023
fly with us – it's not a trip …
it's an immersive experience pic.twitter.com/cEVEoX0mmQ
വെള്ളം വീഴുന്ന വശത്തെ സീറ്റുകൾ ഒഴിച്ചിട്ടിരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. വിമാനത്തിന്റെ പൈലറ്റ് വെള്ളം ചോർച്ചയുടെ പ്രശ്നം അഭിസംബോധന ചെയ്യുന്നതും വീഡിയോയുടെ അവസാനം കേൾക്കാം. ബിന്നിൽ സൂക്ഷിച്ചിരുന്ന വെള്ളക്കുപ്പിയിൽ നിന്ന് വെള്ളം ചോർന്നതാകാമെന്നാണ് വീഡിയോയിൽ ചിലർ കമന്റ് ചെയ്തിരിക്കുന്നത്. വെറുതെ കമ്പനിയെ പഴിക്കരുതെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇത് പരിതാപകരമാണെന്നും യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിച്ചെന്ന് വിശ്വസിക്കുന്നതായും മറ്റ് ചിലർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |