തിരുവനന്തപുരം: മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ഗ്രാവിറ്റി ഇന്നൊവേഷൻ സെന്ററിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഫോർ സ്റ്റാർ അംഗീകാരം ലഭിച്ചതിന്റെയും സെന്ററിന്റെ 16-ാം വാർഷികാഘോഷ പരിപാടികളുടെയും ഉദ്ഘാടനം ഗവ. സ്‌പെഷ്യൽ സെക്രട്ടറി പ്രശാന്ത് നായർ നിർവഹിച്ചു. പുതിയതായി ആരംഭിച്ച സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകളായ ഇവോയിൻടെക്, ഇസിൻസെ എന്നിവയുടെ ഉദ്ഘാടനവും നടന്നു. മാനേജ്‌മെന്റ് കൺസൾട്ടന്റ് രമേഷ് സി.ദത്ത് വിശിഷ്ടാതിഥിയായി. മോഹൻദാസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് വൈസ് പ്രസിഡന്റ് ഗോപിമോഹൻ നായർ, ഡയറക്ടർ ഡോ. ആശാലത തമ്പുരാൻ, പ്രിൻസിപ്പൽ ഡോ. എസ്.ഷീല, ഇന്നോവേഷൻ ഹെഡ് പ്രൊഫസർ പ്രദീപ് രാജ്, നോഡൽ ഓഫീസർ എസ്.അഖിലേഷ് കുമാർ എന്നിവർ സംസാരിച്ചു.
കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥികളായ ആദർശ്, വിജയശ്രീ സുരേഷ്, അരവിന്ദ് റോയ്, ദേവകിനന്ദന എന്നിവർ ചേർന്ന് രൂപം കൊടുത്ത മെഡിക്കൽ ഉപകരണ നിർമ്മാണ സ്റ്റാർട്ടപ്പാണ് ഇവോയിൻടെക്. ബയോടെക്‌നോളജി വിദ്യാർത്ഥികളായ രാഹുൽ ഹരിപ്രസാദ്, ഹരിശങ്കർ.എ.എസ്, അഖിൽ ജ്യോതി.ആർ (സിവിൽ), മനേഷ്.എം.എസ് (കമ്പ്യൂട്ടർ സയൻസ്) എന്നിവർ ചേർന്ന് രൂപം കൊടുത്ത പോഷക സമൃദ്ധമായ ഭക്ഷ്യ ഉത്പന്നങ്ങൾ ഉൾപ്പെടുത്തിയുള്ള സ്റ്റാർട്ടപ്പാണ് ഇസിൻസെ.
കാപ്ഷൻ: മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ ഗ്രാവിറ്റി ഇന്നോവേഷൻ സെന്ററിന്റെ ആഘോഷ പരിപാടികൾ പ്രശാന്ത് നായർ ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |