കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ നവംബർ ഒന്നു മുതൽ ഒരു വർഷത്തെ പെൻഷൻ,ബാങ്ക് കൺസോർഷ്യം വഴി വിതരണം ചെയ്യുമെന്ന് ഹൈക്കോടതിയെ സർക്കാർ അറിയിച്ചു. ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,കോടതിയലക്ഷ്യ ഹർജി ഇന്നു പരിഗണിക്കാൻ മാറ്റി. ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ടാണ് ഹർജിക്കാർ.പെൻഷൻ എല്ലാമാസവും ആദ്യ ആഴ്ച വിതരണം ചെയ്യണമെന്ന ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി മൂന്നാഴ്ചയ്ക്കു ശേഷം പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |