കോഴിക്കോട്: ഗവർണർ പദവി വേണ്ടെന്നു വാദിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് ശരിയല്ലെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയിൽ ഗവർണർ പദവിയുടെ ആവശ്യകത ഡോ. അംബേദ്കർ കൃത്യമായി പറയുന്നുണ്ട്. അഭിപ്രായം പറയുന്നവർ ആദ്യം അത് പഠിക്കാൻ തയ്യാറാവണം. സുപ്രീംകോടതി പറഞ്ഞത് അംഗീകരിക്കുമെന്ന് കേരള ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. ബില്ലുകളുടെ കാര്യത്തിൽ കോടതി അതിന്റെ ഗുണദോഷങ്ങൾ നോക്കി തീരുമാനിക്കും. ഇപ്പോഴുള്ളത് നിരീക്ഷണങ്ങൾ മാത്രമാണ്. നിരീക്ഷണം നോക്കി നിഗമനത്തിൽ എത്താനാവില്ല. കേരള ഗവർണർ നിയമവാഴ്ചയെ പൂർണമായും അംഗീകരിക്കുന്ന ആളാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |