SignIn
Kerala Kaumudi Online
Monday, 04 March 2024 4.47 AM IST

ഇലക്ട്രിക്/സി.എൻ.ജി വാഹന വായ്പയ്ക്ക് അപേക്ഷിക്കാം

vehicle-loan

തിരുവനന്തപുരം: സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ നടപ്പ് സാമ്പത്തിക വർഷം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സബ്സിഡിയോടെ സ്വയംതൊഴിൽ വായ്പാ പദ്ധതിയിലുൾപ്പെടുത്തി 2.5 ലക്ഷം രൂപയിൽ താഴെ പ്രതിവർഷ വരുമാനമുള്ള ഓട്ടോ/ടാക്സി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇലക്ട്രിക്/സി.എൻ.ജി ഓട്ടോ ടാക്സികൾ വാങ്ങുന്നതിനും പെട്രോൾ വാഹനങ്ങൾ സി.എൻ.ജിയിലേയ്ക്ക് മാറ്റുന്നതിനുമായി വായ്പ അനുവദിക്കുന്നു. പരിവർത്തിത ക്രൈസ്തവ/ശുപാർശിത വിഭാഗത്തിൽപ്പെട്ടവർക്കാണ് വായ്പ അനുവദിക്കുന്നത്. പരമാവധി വായ്പാ തുക 5 ലക്ഷം രൂപയും 6 ശതമാനം പ്രതിവർഷ പലിശ നിരക്കിൽ കാലാവധി 5 വർഷം ആയിരിക്കും. വായ്പാ തുകയുടെ 20% (പരമാവധി 1 ലക്ഷം രൂപ വരെ) വായ്പയിന്മേൽ സർക്കാർ സബ്സിഡി ലഭ്യമാകും. സർക്കാരിൽ നിന്നും സബ്സിഡി തുക ലഭ്യമാകുന്ന മുറയ്ക്ക് ആയത് കിഴിവ് ചെയ്ത് ഇ.എം.ഐ പുനർനിർണയിച്ചു നൽകുന്ന പദ്ധതിയാണിത്. സർക്കാർ സബ്സിഡിയോടുകൂടി വായ്പ ലഭ്യമാകുന്നതിന് വാഹനം 5 വർഷത്തേയ്ക്ക് കോർപ്പറേഷന്റെ പേരിൽ ഹൈപ്പോത്തിക്കേഷൻ ചെയ്യേണ്ടതും ഈ കാലയളവിൽ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. കോർപ്പറേഷന്റെ സ്വയംതൊഴിൽ വായ്പയുടെ മറ്റ് നിബന്ധനകൾ ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04812564304, 9400309740.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEHICLE LOAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.