തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ആദ്യദിനം ക്വിസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആതിഥേയരായ തിരുവനന്തപുരം ജില്ല ഒന്നാമത്. ഹൈസ്കൂൾ വിഭാഗം സയൻസ്, ഐ.ടി ക്വിസ് മത്സരങ്ങളിൽ 54 പോയിന്റാണ് നേടിയത്. 47 പോയിന്റുമായി പത്തനംതിട്ട രണ്ടാമത്. മറ്റ് ജില്ലകളുടെ പോയിന്റ് നില: കാസർകോട് 45, പാലക്കാട് 38, കോഴിക്കോട് 38, കണ്ണൂർ 35, മലപ്പുറം 36, തൃശ്ശൂർ 28, വയനാട് 30, എറണാകുളം 28, കൊല്ലം 35, കോട്ടയം 27, ഇടുക്കി 29.
മത്സരഫലം
(എച്ച്. എസ് വിഭാഗം)
സയൻസ് ക്വിസ്
1. ആദിദേവ് പി.എസ് (എൻ.എസ്.എസ്.എച്ച്.എസ് മടവൂർ, തിരുവനന്തപുരം)
2. ഷിഹാദ് ഷിജു കൊല്ലംപറമ്പിൽ (ഗവ. എച്ച്.എസ്.എസ് തോറ്റക്കോണം, പത്തനംതിട്ട)
ഗണിത ക്വിസ്
1. മാനവ് ദർശൻ മിത്ര (ഗവ.എച്ച്.എസ് മാരൂർ, പത്തനംതിട്ട)
2. ആയിഷ റിഫ. കെ.കെ (മർകസ് ഗേൾസ് എച്ച്.എസ് കാരന്തൂർ, കോഴിക്കോട്)
ഐ. ടി ക്വിസ്
1. അക്ഷയ് വി.വി (ഗവ. എച്ച്.എസ്, നെയ്യാറ്റിൻകര, തിരുവനന്തപുരം)
2. ആദർശ് ആസാദ് (സെന്റ് മൈക്കിൾസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |