തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ തയ്യാറാക്കിയ ഭക്ഷണശാലയിൽ ഇന്നലെ ആഹാരം കഴിച്ചത് നാലായിരം പേർ. ഉച്ചയ്ക്ക് ആയിരം പേരും അത്താഴത്തിന് മൂവായിരം പേരും. ഇന്നുമുതൽ 13000 പേർക്കാവും വിളമ്പുക. ഇന്നലെ ഉച്ചയ്ക്ക് നൽകിയ സദ്യയിൽ പായസം ഉൾപ്പെടെ 11 വിഭവങ്ങൾ. അത്താഴത്തിന് ഇടിയപ്പം, ചപ്പാത്തി, വെജിറ്രബിൾകറി, കട്ടൻ ചായ. പുറമേ കഞ്ഞിയും ചമ്മന്തിയും പപ്പടവും അച്ചാറും.
തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എൽ.പി.എസിലായിരുന്നു ഇന്നലെ ഭക്ഷണമൊരുക്കിയത്. ഇന്നു മുതൽ ഉച്ചഭക്ഷണം അതത് വേദികളിൽ വിളമ്പും. കഴിഞ്ഞവർഷം വരെ പാഴ്സലായിട്ടാണ് നൽകിയിരുന്നത്. അത്താഴത്തിനും പ്രഭാതഭക്ഷണത്തിനും ഭക്ഷണശാലയിൽ നേരിട്ടെത്തണം. എ.കെ.എസ്.ടി.യുവിനാണ് ഫുഡ് കമ്മിറ്റിയുടെ ചുമതല. 200 അദ്ധ്യാപകർ സംഘത്തിലുണ്ട്.
ഇന്നത്തെ മെനു
പ്രഭാതഭക്ഷണം: ഇഡ്ഡലി, സാമ്പാർ, ചായ
ഉച്ചഭക്ഷണം: സദ്യ, സേമ്യ പായസം ഉൾപ്പെടെ
അത്താഴം: ചപ്പാത്തി, വെജിറ്റബിൾ കറി, കഞ്ഞി, ചമ്മന്തി, പപ്പടം, അച്ചാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |