ആലുവ: മുഖ്യമന്ത്രിയുടെ നവകേരള സദസ് ആലുവയിൽ എത്തുമ്പോൾ വേദിക്ക് സമീപമുള്ള സ്വകാര്യ ബസ് ടെർമിനലിലെ ഹോട്ടലുകളിലും ടീ സ്റ്റാളുകളിലും പാചകവാതക സിലിണ്ടർ ഉപയോഗിക്കരുതെന്ന് പൊലീസിന്റെ വിചിത്ര മുന്നറിയിപ്പ്.
ഡിസംബർ ഏഴിന് വൈകിട്ട് മൂന്നിന് ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സദസ്. വൻജന പങ്കാളിത്തമുണ്ടാകുന്ന പരിപാടിയുടെ സുരക്ഷ പരിഗണിച്ചാണ് നിയന്ത്രണമെന്നും മറ്റു സ്ഥലങ്ങളിൽ പാചകം ചെയ്യുന്ന ഭക്ഷണപദാർത്ഥങ്ങൾ കടകളിലെത്തിച്ച് വില്കാമെന്നും ആലുവ എസ്.എച്ച്.ഒ മഞ്ജുദാസ് നൽകിയ നോട്ടീസിൽ പറയുന്നു.
കടകളിൽ ജോലിക്ക് നിൽക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ നൽകി പൊലീസ് സ്റ്റേഷനിൽനിന്ന് ഫോട്ടോപതിച്ച താത്കാലിക തിരിച്ചറിയൽ കാർഡ് കൈപ്പറ്റണം. അല്ലാത്തവരെ ജോലിസ്ഥലത്ത് പ്രവേശിപ്പിക്കാൻ അനുവദിക്കില്ല. വ്യാഴാഴ്ച വൈകിട്ടാണ്കടഉടമകൾക്ക് അറിയിപ്പ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |