കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിറിയക് ജോണിന് അന്ത്യാഞ്ജലി. ഇന്നലെ വൈകിട്ട് കട്ടിപ്പാറ ഹോളി ഫാമിലി കാത്തലിക് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. രാവിലെ 10.30 മുതൽ 12വരെ കോഴിക്കോട് ടൗൺ ഹാളിലും തുടർന്ന് താമരശ്ശേരി റസ്റ്റ് ഹൗസ് പരിസരത്തും പൊതുദർശനത്തിന് വച്ചശേഷമായിരുന്നു സംസ്കാരം.
എം.എൽ.എമാരായ എം.കെ മുനീർ, പി.ടി.എ റഹീം, കടന്നപ്പള്ളി രാമചന്ദ്രൻ, ജില്ലാ കളക്ടർ സ്നേഹിൽകുമാർ, എം.വി.ശ്രേയാംസ് കുമാർ, മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, എം.എൻ.കാരശ്ശേരി, ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ, മുൻമന്ത്രി വി.സി.കബീർ, ഹുസൈൻ മടവൂർ, സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ, എ.പ്രദീപ്കുമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |