കൊച്ചി: എറണാകുളം രൂപതയെ സിറോമലബാർ ഹൈരാർക്കിയുടെ ആസ്ഥാന രൂപതയായി ഉയർത്തിയതിന്റെ ശതാബ്ദി സമാപന ആഘോഷങ്ങൾ ഈമാസം 10ന് തൃക്കാക്കര ഭാരത മാതാ കോളജ് ഗ്രൗണ്ടിലെ അഗസ്റ്റിൻ കണ്ടത്തിൽ നഗറിൽ നടക്കും.
പൊതുസമ്മേളനം ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും. അതിരൂപതയുടെ ചരിത്രപ്രധാനമായ കോക്കമംഗലം, പള്ളിപ്പുറം, പറവൂർ കോട്ടയ്ക്കാവ്, മലയാറ്റൂർ, അങ്കമാലി, ചെമ്പ്, എറണാകുളം ബസിലിക്ക പള്ളികളിൽ നിന്ന് പ്രയാണ ജാഥകൾ എത്തിച്ചേരും. അതിരൂപതയിലെ മുഴുവൻ വൈദികരും വിശ്വാസികളും സംഘടിപ്പിക്കുന്ന ആഘോഷങ്ങൾ സഭയ്ക്കും കത്തോലിക്കാ സമൂഹത്തിനും അംഗീകാരമാകുമെന്ന് അതിരൂപതാ സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |