കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ ആംഗ്യഭാഷ ശില്പശാല സംഘടിപ്പിച്ചു. ഭിന്നശേഷി സൗഹൃദ സമൂഹവും കാമ്പസും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിച്ച ശില്പശാല ആഡം മിനിസ്ട്രി ഡയറക്ടർ ഫാദർ പ്രിയേഷ് കളരിമുറിയിൽ ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.വി. മഞ്ജിമ, എം. ശ്രുതി, വി. അഭിജിത്ത്, പി. കമൽദേവ്, എൻ. മേഘ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. നൂറു കാഡറ്റുകൾ ശില്പശാലയിലൂടെ ആംഗ്യഭാഷയുടെ അടിസ്ഥാന കാര്യങ്ങൾ പഠിച്ചു. സീനിയർ അണ്ടർ ഓഫീസർ പി.ബി സഞ്ജീവ് കുമാർ സ്വാഗതവും ദേവനന്ദ എസ് പവിത്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |