SignIn
Kerala Kaumudi Online
Saturday, 27 July 2024 12.43 PM IST

നവകേരള സദസ്: ഇന്ന് മുതൽ നാല് ദിവസം തൃശൂരിൽ

p

തൃശൂർ : നവകേരള സൃഷ്ടിയുടെ ഭാഗമായി സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ വിശദീകരിക്കാനും ഭാവി പ്രവർത്തനങ്ങൾക്കുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കാനുമുള്ള നവ കേരള സദസ് ഇന്ന് മുതൽ തൃശൂരിൽ. ഡിസംബർ ഏഴ് വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുക. ആദ്യ മൂന്ന് ദിനങ്ങളിൽ നാല് മണ്ഡലങ്ങളിലും ഡിസംബർ ഏഴിന് ഒരു മണ്ഡലത്തിലുമാണ് പര്യടനം.

അത്താണി, തൃശൂർ കേന്ദ്രമായി രണ്ട് പ്രഭാത സദസുകൾ ഉൾപ്പെടെ 15 പരിപാടികളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുക. ഇന്ന് അത്താണി കിലയിൽ രാവിലെ ഒമ്പതിന് പ്രഭാത സദസ്. 11ന് ചെറുത്തുരുത്തി ജി.എച്ച്.എസ്.എസ് മൈതാനത്ത് മണ്ഡലം സദസ് . വൈകിട്ട് മൂന്നിന് വടക്കാഞ്ചേരി മണ്ഡലം സദസ് എം.ജി.കാവ് ഹെൽത്ത് യൂണിവേഴ്‌സിറ്റി ഒ.പി ഗ്രൗണ്ടിലും 4.30ന് കുന്നംകുളം മണ്ഡലം സദസ് ചെറുവത്തൂർ ഗ്രൗണ്ടിലും വൈകിട്ട് ആറിന് ഗുരുവായൂർ മണ്ഡലം ജനസദസ് ചാവക്കാട് ബസ് സ്റ്റാൻഡിലെ കൂട്ടുങ്ങൽ ചത്വരത്തിലും നടക്കും. തടർന്നുള്ള ദിവസങ്ങളിൽ മണലൂർ, നാട്ടിക, ഒല്ലൂർ, തൃശൂർ, കൊടുങ്ങല്ലൂർ, കയ്പ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിൽ സദസ് നടക്കും. ഏഴിന് രാവിലെ 11ന് ചാലക്കുടി മണ്ഡലത്തിലാണ് സമാപന പരിപാടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAVAKERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.