SignIn
Kerala Kaumudi Online
Saturday, 27 July 2024 8.10 AM IST

വിദ്യാർത്ഥികൾക്കായി വിവിധ സ്കോളർഷിപ്പുകൾ

p

പെൺകുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരിൽനിന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫൊർ ടെക്നിക്കൽ എഡ്യുക്കേഷൻ (എ.ഐ.സി.ടി.ഇ ) 2023-24 അദ്ധ്യയന വർഷത്തെ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവർ മാത്രം അപേക്ഷിച്ചാൽ മതി.

1. സാക്ഷം സ്കോളർഷിപ്:-

സ്കോളർഷിപ് തുക 5,00,00 രൂപ. 40 ശതമാനത്തിന് മുകളിൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് (person with disability) അപേക്ഷിക്കാം. ഡിഗ്രി/ ഡിപ്ലോമ കോഴ്സുകളിൽ ഒന്നാം വർഷം അല്ലെങ്കിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ പ്രവേശനം നേടിയവരും വാർഷിക കുടുംബ വരുമാനം 8 ലക്ഷം രൂപയ്ക്കു താഴെയുള്ളവരും ആയിരിക്കണം അപേക്ഷകർ.

2. പ്രഗതി സ്കോളർഷിപ്:-

സ്കോളർഷിപ് തുക 5,00,00 രൂപ. ഡിഗ്രി/ഡിപ്ലോമ കോഴ്സുകളിൽ ഒന്നാം വർഷം അല്ലെങ്കിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ പ്രവേശനം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. വാർഷിക കുടുംബ വരുമാനം 8 ലക്ഷം രൂപയ്ക്കു താഴെയായിരിക്കണം.

3. സ്വനാഥ് സ്കോളർഷിപ്

:- സ്കോളർഷിപ് തുക 5,00,00 രൂപ.

അനാഥർ, കൊവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ടവർ, യുദ്ധത്തിൽ മരിച്ച സായുധ സേനാംഗങ്ങൾ/ സെൻട്രൽ പാരാമിലിട്ടറി സേനാംഗങ്ങൾ എന്നിവരുടെ കുട്ടികൾക്ക് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനത്തിൽ ഡിഗ്രി/ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവരും വാർഷിക കുടുംബ വരുമാനം 8 ലക്ഷം രൂപയ്ക്കു താഴെയുള്ളവരും ആയിരിക്കണം അപേക്ഷകർ.

വെബ്സൈറ്റ്: scholarships. gov.in.

അവസാന തീയതി: 31.12.2023.

പ്രൊ​ഫ.​ ​ജോ​സ​ഫ് ​മു​ണ്ട​ശേ​രി
സ്കോ​ള​ർ​ഷി​പ്പി​ന്അ​പേ​ക്ഷി​ക്കാം

പ്രൊ​ഫ.​ ​ജോ​സ​ഫ് ​മു​ണ്ട​ശേ​രി​ ​സ്കോ​ള​ർ​ഷി​പ്പി​ന് ​ന്യൂ​ന​പ​ക്ഷ​ ​മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഡി​സം​ബ​ർ​ 18​വ​രെ​ ​അ​പേ​ക്ഷി​ക്കാം.
സ​ർ​ക്കാ​ർ​/​എ​യ്ഡ​ഡ്,​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ 2023​-24​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ​ ​എ​സ്.​എ​സ്.​എ​ൽ.​സി​/​ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി,​ ​പ്ള​സ് ​ടു​/​വി.​എ​ച്ച്.​എ​സ്.​ഇ​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ൾ​ക്കും​ ​എ​ ​പ്ള​സ് ​നേ​ടു​ന്ന​വ​ർ​ക്കും​ ​ബി​രു​ദ​ ​ത​ല​ത്തി​ൽ​ 80​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​/​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ത​ല​ത്തി​ൽ​ 75​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ ​നേ​ടു​ന്ന​വ​ർ​ക്കു​മാ​ണ് ​സ്കോ​ള​ർ​ഷി​പ്പ്.​ ​കേ​ര​ള​ത്തി​ൽ​ ​പ​ഠി​ക്കു​ന്ന​ ​സ്ഥി​ര​താ​മ​സ​ക്കാ​രാ​യ​ ​മു​സ്ളിം,​ ​ക്രി​സ്ത്യ​ൻ,​ ​സി​ഖ്,​ ​ബു​ദ്ധ,​ ​ജൈ​ന,​ ​പാ​ഴ്സി​ ​മ​ത​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രാ​ക​ണം.
ബി.​പി.​എ​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ​മു​ഗ​ണ​ന​ ​ന​ൽ​കും.​ ​ബി.​പി.​എ​ൽ​ ​അ​പേ​ക്ഷ​ക​രു​ടെ​ ​അ​ഭാ​വ​ത്തി​ൽ​ ​ന്യൂ​ന​പ​ക്ഷ​ ​മ​ത​ ​വി​ഭാ​ഗ​ത്തി​ലെ​ ​എ​ട്ടു​ല​ക്ഷം​രൂ​പ​വ​രെ​ ​വാ​ർ​ഷി​ക​ ​വ​രു​മാ​ന​മു​ള്ള​ ​എ.​പി.​എ​ൽ​ ​വി​ഭാ​ഗ​ത്തെ​യും​ ​പ​രി​ഗ​ണി​ക്കും.
കു​ടും​ബ​ ​വാ​ർ​ഷി​ക​ ​വ​രു​മാ​ന​ത്തി​ന്റെ​യും​ ​മാ​ർ​ക്കി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ക.​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​ഏ​തെ​ങ്കി​ലും​ ​ദേ​ശ​സാ​ൽ​കൃ​ത​ ​ബാ​ങ്ക് ​ഷെ​ഡ്യൂ​ൾ​ഡ്ബാ​ങ്കി​ൽ​ ​സ്വ​ന്തം​പേ​രി​ൽ​ ​അ​ക്കൗ​ണ്ട് ​ഉ​ണ്ടാ​യി​രി​ക്ക​ണം.
s​c​h​o​l​a​r​s​h​i​p​ ​m​i​n​o​r​i​t​y​w​e​l​f​a​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വ​ഴി​ ​നേ​രി​ട്ടോ​ ​w​w​w.​m​i​n​o​r​i​t​y​w​e​l​f​a​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ലെ​ ​സ്കോ​ള​ർ​ഷി​പ്പ് ​ലി​ങ്ക് ​മു​ഖേ​ന​യോ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​ 2300524,​ 0471​ 2300523,​ 0471​ 2302090.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOLARSHIP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.